പ്രവചിക്കാം, കൈനിറയെ സമ്മാനം; മീഡിയാവണ്‍ സൗദിയും സിറ്റി ഫ്ലവറും ചേര്‍ന്ന് ലോകകപ്പ് പ്രവചന മത്സരം

മീഡിയാവണ്‍ സൗദി സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വഴി മത്സരത്തില്‍ പങ്കെടുക്കാനുള്ള ലിങ്കുകള്‍ ലഭ്യമാകും

Update: 2022-11-21 19:08 GMT

ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനൊപ്പം കൈനിറയെ സമ്മാനങ്ങള്‍ നേടാന്‍ മീഡിയാവണ്‍ സൗദിയും സിറ്റിഫ്ലവറും അവസരമൊരുക്കുന്നു. ലോകകപ്പ് മത്സരങ്ങളുടെ ഫലം പ്രവചിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സമ്മാനം നല്‍കും.

ആദ്യ ദിനത്തിലെ വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു. ദിവസേനയുള്ള മത്സര ഫലങ്ങൾ പ്രവചിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സമ്മാനം നല്‍കുക.

മീഡിയാവണ്‍ സൗദി സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വഴി മത്സരത്തില്‍ പങ്കെടുക്കാനുള്ള ലിങ്കുകള്‍ ലഭ്യമാകും. ശരിയുത്തരം നല്‍കുന്നവരില്‍ നിന്നും നെറുക്കെടുപ്പിലൂടെ വിജയികളെ നിശ്ചയിക്കും.

Advertising
Advertising

ആദ്യ ദിവസത്തെ മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. റിയാദില്‍ നിന്നുള്ള ഹയാല്‍ ഷാനിദാണ് വിജയി. വിജയിക്കുള്ള സമ്മാനം സിറ്റി ഫ്ലവര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിബിന്‍ലാല്‍, സ്റ്റോര്‍ മാനേജര്‍ സക്കീര്‍ ഇബ്രാഹീം, സഫ് വാന്‍ മീത്തലകത്ത്, മുഹമ്മദ് കോയ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News