വേള്‍ഡ് മലയാളി ടോസ്മാസ്‌റ്റേഴ്സ് ക്ലബ്ബ് അന്താരാഷ്ട്ര പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
മത്സരത്തില്‍ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കും
ദമ്മാം: വേള്‍ഡ് മലയാളി ടോസ്മാസ്‌റ്റേര്‍സ് ക്ലബ്ബ് അന്താരാഷ്ട്ര പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വരുന്ന വെള്ളി,ശനി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികള്‍ പങ്കെടുക്കും. സര്‍ഗായനം 2023 എന്ന പേരില്‍ സംഘടിപ്പിക്കുന്ന മല്‍സരം ജൂണ്‍ 9,10 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സൗദി അറേബ്യ, ഇന്ത്യ, യു.എസ്.എ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് രാജ്യങ്ങളില്‍ നിന്നും 36 മത്സരാര്‍ഥികളാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാനെത്തുക. നാല് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല പ്രാസംഗികനെ തെരഞ്ഞെടുക്കും. സമയ ബന്ധിമതമായും വിഷയാധിഷ്ടിതമായും വാക്ചാതുര്യത്തോടെ സംസാരിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ സ്ഥാനം ലഭിക്കുക.
എട്ട് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പതോളം മലയാളം ക്ലബ്ബുകളില്‍ നടത്തിയ മത്സരങ്ങള്‍ക്കൊടുവിലാണ് ഫൈനല്‍ റൗണ്ടിലേക്ക് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തത്. മത്സരത്തോടൊപ്പം സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് മല്‍സരം നടക്കുക. സംഘാടകരായ സഫേര്‍ മുഹമ്മദ്, രാജു ജോര്‍ജ്, സനില്‍ കുമാര്‍, മുഹമ്മദ് ഹനീഫ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.