ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ട്; ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് ഖത്തർ

കേരളത്തിലാണ് ഈ ബൂട്ട് നിർമിച്ചത് എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.

Update: 2022-11-14 19:51 GMT

ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ബൂട്ട് നിർമിച്ച് ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് ഖത്തർ. ഖത്തർ സാംസ്കാരിക വിഭാഗവുമായി സഹകരിച്ച് മലയാളികൾ നേതൃത്വം നൽകുന്ന ഫോക്കസ് ഖത്തർ ഇന്റർനാഷണലാണ് ബൂട്ട് നിർമിച്ചത്. ആർട്ടിസ്റ്റ് എം ദിലീഫിന്റേതാണ് രൂപ കൽപ്പന.

കേരളത്തിലാണ് ഈ ബൂട്ട് നിർമിച്ചത് എന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം. 17 അടി നീളവും ഏഴടി ഉയരവും 500 കിലോ ഭാരവുമുള്ള ബൂട്ട് നിർമിച്ചാണ് ഖത്തർ നേട്ടത്തിന്റെ നെറുകയിൽ മുത്തമിട്ടത്.

ഫോക്കസ് ഇന്റര്‍നാഷണലിനെ സംബന്ധിച്ച് ഏറെ അഭിമാനാര്‍ഹമായ നിമിഷമാണിതെന്ന് സി.ഇ.ഒ ഷമീര്‍ വലിയവീട്ടില്‍ മീഡിയവണിനോട് പറഞ്ഞു. ലോകകപ്പ് നടക്കുന്ന സമയം തന്നെ ഇത്തരമൊരു ബൂട്ട് നിര്‍മിച്ച് പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞുവെന്നതില്‍ വലിയ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഖത്തറിന്റേയും ഫോക്കസ് ഇന്റര്‍നാഷനലിന്റേയും ചരിത്രത്തിലെ നാഴികക്കല്ലാണ് ഇതെന്ന് മറ്റൊരു പ്രതിനിധി പ്രതികരിച്ചു. കോഴിക്കോട് വച്ചായിരുന്നു നിര്‍മാണം. ആറുമാസമാണ് നിർമാണത്തിന് വേണ്ടിവന്നത്. തുടർന്ന് ബോംബെ തുറമുഖം വഴി ഖത്തറിലെത്തിച്ചു.

അവസാന മിനുക്കുപണികള്‍ ഖത്തറില്‍ വച്ചാണ് നടത്തിയതെന്നും ഫൈബര്‍, ഫോം, അക്രലിക് ഷീറ്റ്, റെക്‌സിന്‍, പെയിന്റ്, ലെദര്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ബൂട്ട് നിര്‍മിച്ചതെന്നും പ്രതിനിധികൾ വ്യക്തമാക്കി. 

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News