ഫേസ്ബുക്ക് ഒഴിവാക്കൂ, മാനസികാരാഗ്യം മെച്ചപ്പെടും...

Update: 2018-05-04 16:54 GMT
Editor : Subin
ഫേസ്ബുക്ക് ഒഴിവാക്കൂ, മാനസികാരാഗ്യം മെച്ചപ്പെടും...

കുറച്ച് കാലത്തേക്കെങ്കിലും ഫേസ്ബുക്കില്‍ നിന്നും മാറി നില്‍ക്കുന്നത് ജീവിതം കൂടുതല്‍ നന്നായി ആസ്വദിക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കുമെന്നുമാണ് പഠനം പറയുന്നത്. 

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകളുടെ അമിത ഉപയോഗം മാനസികാരോഗ്യത്തെ പോലും ബാധിക്കുമെന്ന് പുതിയ പഠനം. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ നിരാശ തോന്നുന്നുണ്ടെങ്കില്‍, സോഷ്യല്‍ മീഡിയ സൈറ്റുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണെങ്കില്‍ ഇവയില്‍ നിന്നും മാറി നില്‍ക്കാനാണ് ഗവേഷകരുടെ നിര്‍ദ്ദേശം. കുറച്ച് കാലത്തേക്കെങ്കിലും ഫേസ്ബുക്കില്‍ നിന്നും മാറി നില്‍ക്കുന്നത് ജീവിതം കൂടുതല്‍ നന്നായി ആസ്വദിക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കുമെന്നുമാണ് പഠനം പറയുന്നത്.

Advertising
Advertising

നിരന്തരം സോഷ്യല്‍ മീഡിയ വെബ് സൈറ്റുകള്‍ ഉപയോഗിക്കുന്നതും ഇതിനായി വലിയ തോതില്‍ സമയം ചിലവഴിക്കുന്നതും വ്യക്തികളുടെ മാനസികാരോഗ്യത്തെ തന്നെ ബാധിക്കുമെന്നാണ് പഠനം പറയുന്നത്. ഇതിന് പരിഹാരമായി ഫേസ്ബുക്കില്‍ നിന്നും കാലാകാലത്തേക്ക് പിന്മാറണമെന്നല്ല നിര്‍ദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ നിന്നും ചെറിയ കാലത്തേക്കെങ്കിലും ഇടവേള എടുക്കുന്നത് ഗുണം ജീവിതത്തോടുള്ള സമീപനത്തെ പോലും മാറ്റി മറിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. മനശ്ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജേണലായ സൈബര്‍ സൈക്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഡെന്മാര്‍ക്കിലെ കോപര്‍ഹേഗന്‍ സര്‍വ്വകലാശാലയില്‍ നിന്നുള്ള മോര്‍ട്ടന്‍ ട്രോംഹോള്‍ട്ടാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആയിരത്തോളം പേരിലാണ് പഠനം നടത്തിയത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നത് തുടരുമ്പോഴും ഒരാഴ്ച്ചത്തേക്ക് ഉപയോഗിക്കാതിരിക്കുമ്പോഴും ഈ വ്യക്തികളിലുണ്ടാകുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തുകയാണ് പഠനം ചെയ്തത്. ഫേസ്ബുക്ക് ഉപയോഗിക്കാതിരുന്നവരുടെ പെരുമാറ്റത്തില്‍ പോലും ഒരാഴ്ച്ചത്തെ ഇടവേളക്കുശേഷം പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്നും പഠനം പറയുന്നു.

Writer - Subin

contributor

Editor - Subin

contributor

Similar News