പിസ കഴിച്ചാല്‍ സുഖപ്രസവമോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഒരു പിസ
സുഖപ്രസവത്തിനായി പാലിക്കേണ്ടുന്ന പല രീതികളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ വിചിത്രമായ ഒരു പിസയുടെ കഥയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്..
സുഖപ്രസവത്തിനായി പാലിക്കേണ്ടുന്ന പല രീതികളും നാം കേട്ടിട്ടുണ്ട്. ശരിയായ വ്യായാമം, ഭക്ഷണക്രമീകരണം എന്നിങ്ങനെ നിരവധി. എന്നാല്‍ വിചിത്രമായ ഒരു പിസയുടെ കഥയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കാലിഫോർണിയയില്‍ ഷാർലോട്ടിലെ 'ഹത്തോൺ എന്‍വൈ പിസ' എന്ന ഈ പിസ ഗര്‍ഭകാലം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ക്ക് സുഖപ്രസവത്തിന് സഹായിക്കുന്നു എന്നാണ് വാര്‍ത്ത.
ആദ്യം 'ബഫലോ വിംഗ് പിസ' എന്ന പേരിലാണത്രെ ഈ പിസ അറിയപ്പെട്ടിരുന്നത്. ചിക്കൻ, പാല്‍ക്കട്ടി, ചീസ്, ഒരു രഹസ്യ സോസ് എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നതെന്നാണ് വാദം. ഇതിലെ രഹസ്യ സോസാണ് പിസയിലെ പ്രധാന ഘടകമെന്നും പറയുന്നു. എന്നാല്‍ രഹസ്യസോസിന്റെ ചേരുവകള്‍ വ്യക്തമാക്കുവാന്‍ ഇവര്‍ തയ്യാറല്ല.
ബഫലോ വിംങ് പിസ കഴിച്ചതിനെ തുടര്‍ന്ന് സുഖപ്രസവം നടന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട്, അലി അൽഡ്രീക്ക് എന്ന സ്ത്രീ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് പിസ ചര്‍ച്ചാവിഷയമായത്.
"ഗർഭിണിയായിരുന്ന അലി അൽഡ്രീക്ക് രാത്രി റസ്റ്റോറന്റിൽ വെച്ച് വെള്ളം കുടിക്കുന്നതിനു മുൻപ് ഒരു സ്ലൈസ് പിസ കഴിച്ചു. ഞങ്ങളുടെ ബഫലോ വിംഗ് പിസയുടെ ഏതാനും കഷ്ണമാണ് കഴിച്ചത്. തുടര്‍ന്ന് ആശുപത്രിയിൽ പോയി. നാലുമണിക്കൂറിനകം, അല്‍ഡ്രീക്ക് സുഖപ്രസവത്തിലൂടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു." പിസ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. 13 വർഷം പഴക്കമുണ്ടെന്ന് പറയുന്ന ഈ പിസ്സ, ഈയിടെ പ്രവര്‍ത്തനമാരംഭിച്ച പിസേറിയ ആദ്യമായി തുറന്നപ്പോൾ വില്‍പനക്ക് വെക്കുകയായിരുന്നു. മസാല ചേര്‍ത്ത ഭക്ഷണം ആയതുകൊണ്ടാവം ഇതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇനിയും കണ്ടെത്താനായിട്ടില്ല.