കുമിള്‍നാശിനികള്‍ അല്‍ഷിമേഴ്‌സിന് കാരണമാകും

Update: 2018-05-25 10:42 GMT
Editor : admin
കുമിള്‍നാശിനികള്‍ അല്‍ഷിമേഴ്‌സിന് കാരണമാകും

കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കുമിള്‍നാശിനികള്‍ അല്‍ഷിമേഴ്‌സിനും ഓട്ടിസത്തിനും കാരണമാകുന്നെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍.

കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കുമിള്‍നാശിനികള്‍ അല്‍ഷിമേഴ്‌സിനും ഓട്ടിസത്തിനും കാരണമാകുന്നെന്ന് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. നൂതന കുമിള്‍ നാശിനികള്‍ ഉപയോഗിച്ച് കൃഷി ചെയ്ത പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. 300 ലധികം കീടനാശിനികളും കളനാശിനികളുമാണ് പഠനത്തിനായി ഉപയോഗിച്ചത്. മനുഷ്യ ജനിതക ഘടനയോട് സാമ്യമുളള എലികളിലാണ് പരീക്ഷണം നടത്തിയത്. നാഡീ കോശങ്ങള്‍ നശിക്കുന്നതിനും ഓട്ടിസത്തിനും കുമിള്‍ നാശിനികള്‍ കാരണമാകുന്നതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertising
Advertising

കാര്‍ഷിക വിളകളായ കാബേജ്, ചീര, തക്കാളി, ആപ്പിള്‍ , മുന്തിരി എന്നിവയെ കീടങ്ങളില്‍ നിന്നും പ്രതിരോധിക്കാനായി കര്‍ഷകര്‍ വലിയ തോതിലാണ് കുമിള്‍ നാശിനികള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മനുഷ്യനെ ഇത് എത്രത്തോളം ബാധിക്കുന്നുവെന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഓട്ടിസത്തിന് കാരണമായ രാസ വസ്തുക്കള്‍ കുമിള്‍ നാശിനിയില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. കുമിള്‍ നാശിനിയായ സ്‌ട്രോബിലുറിന്‍ മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുന്നതായും അതിനെത്തുടര്‍ന്ന് മറ്റ് കോശങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതുമാണ് ഗവേഷണ ഫലം. അമേരിക്കയിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രഞ്ജരാണ് കുമിള്‍നാശിനി എങ്ങനെ നാഡീവ്യവസ്ഥയെ ബാധിക്കുന്നു എന്നതിനെ ക്കുറിച്ച് പഠനം നടത്തിയത്‌.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News