ആരോഗ്യ രംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തം; ഭ്രൂണങ്ങളില്‍ ജനിക മാറ്റം വരുത്തി പാരമ്പര്യ രോഗങ്ങള്‍ തടയാം

Update: 2018-05-30 07:13 GMT
Editor : Ubaid
ആരോഗ്യ രംഗത്ത് വിപ്ലവകരമായ കണ്ടുപിടിത്തം; ഭ്രൂണങ്ങളില്‍ ജനിക മാറ്റം വരുത്തി പാരമ്പര്യ രോഗങ്ങള്‍ തടയാം

പാരമ്പര്യ രോഗങ്ങള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ തടയാനാകും എന്നത് പ്രതീക്ഷ നല്‍കുന്ന കണ്ടുപിടിത്തമായി ആരോഗ്യരംഗം വിലയിരുത്തുന്നു.

ആരോഗ്യ രംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞന്മാര്‍. ഭ്രൂണങ്ങളില്‍ ജനികമാറ്റം വരുത്തി ഹൃദ്രോഗം ഉള്‍പ്പടെ പതിനായിരക്കണക്കിന് പാരമ്പര്യ രോഗങ്ങള്‍ തടയാമെന്നാണ് കണ്ടുപിടിത്തം.

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായാണ് ജീന്‍ എഡിറ്റിങ് സംബന്ധിച്ച പഠനം നടത്തുന്നത്. ജനിതക രോഗങ്ങള്‍ക്ക് തടയിടാനുള്ള മാര്‍ഗങ്ങള്‍ക്ക് ചുറ്റം വട്ടം കറങ്ങിയിരുന്ന ലോകത്തിലെ ശാസ്ത്രജ്ഞന്മാര്‍ക്കാകെ പ്രതീക്ഷ പകരുന്ന നേട്ടമാണ് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകര്‍ സ്വന്തമാക്കിയത്. Oregon Health and Science Universityയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണമാണ് ഇപ്പോള്‍ വിജയിച്ചത്. പാരമ്പര്യ രോഗങ്ങള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ തടയാനാകും എന്നത് പ്രതീക്ഷ നല്‍കുന്ന കണ്ടുപിടിത്തമായി ആരോഗ്യരംഗം വിലയിരുത്തുന്നു. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്‍റെ ജീനുകളില്‍ മാറ്റം വരുത്തിയാണ് ഇത് സാധ്യമാക്കുന്നത്.

Advertising
Advertising

ജീന്‍ എഡിറ്റിങ് എന്നാണ് ഈ പ്രക്രിയയെ ശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പിക്കുന്നത്. ഈ മെഡിക്കല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് hypertrophic cardiomyopathy എന്ന ഹൃദ്രോഗം തടയാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ഞൂറില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് ഈ രോഗം കാണുന്നത്. രോഗബാധിതരായ അച്ഛനമ്മമാരില്‍ നിന്ന് കുട്ടിയിലേക്ക് പകരാനുള്ള സാധ്യത 50 ശതമാനമാണ്. ഗര്‍ഭിണികളായ അമ്മമാരില്‍ ചെയ്യുന്ന പരിശോധനകളില്‍ നിന്നാണ് രോഗസാധ്യതയുള്ള കുട്ടികളെ തിരിച്ചറിയുന്നത്. ശേഷം ജനിതക മാറ്റത്തിന് ഭ്രൂണം വിധേയമാക്കും. അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടിത്തം മനുഷ്യരില്‍ പരീക്ഷിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ കൂടി പൂര്‍ത്തിയാകാനുണ്ട്. പരീക്ഷണം വിജയിച്ചാല്‍ ആരോഗ്യരംഗത്തെ വെല്ലുവിളിയായ പതിനായിരക്കണക്കിന് പാരമ്പര്യ രോഗങ്ങള്‍ തടയാനാകും.

Writer - Ubaid

contributor

Editor - Ubaid

contributor

Similar News