കുഞ്ഞുങ്ങൾക്കു തൂക്കം കൂടുവാൻ വേണ്ടി നിങ്ങൾ ചെയ്യുന്ന 5 തെറ്റായ കാര്യങ്ങൾ

Update: 2018-06-01 16:25 GMT
Editor : Jaisy
കുഞ്ഞുങ്ങൾക്കു തൂക്കം കൂടുവാൻ വേണ്ടി നിങ്ങൾ ചെയ്യുന്ന 5 തെറ്റായ കാര്യങ്ങൾ

കുഞ്ഞുങ്ങളുടെ തടി കൂട്ടുവാന്‍ വേണ്ടി മാതാപിതാക്കള്‍ ചെയ്യുന്ന പല കാര്യങ്ങള്‍ നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്

കുട്ടികളായാല്‍ നല്ല തടിച്ചുരുണ്ടിരിക്കണം...ഇന്ത്യാക്കാരായ നമ്മള്‍ പ്രത്യേകിച്ച് മലയാളികള്‍ പരമ്പരാഗതമായി പുലര്‍ത്തിക്കൊണ്ടുവരുന്ന ഒരു വിശ്വാസമാണത്. എന്നിട്ട് കുഞ്ഞുങ്ങള്‍ക്ക് വണ്ണമുണ്ടാകാന്‍ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ നല്‍കും. അവസാനം അത് അവരുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. കുഞ്ഞുങ്ങളുടെ തടി കൂട്ടുവാന്‍ വേണ്ടി മാതാപിതാക്കള്‍ ചെയ്യുന്ന പല കാര്യങ്ങള്‍ നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്.

Advertising
Advertising

1 . നെയ്യിന്റെ അമിത ഉപയോഗം

കുഞ്ഞുങ്ങള്‍ക്ക് തടിയുണ്ടാകാന്‍ വേണ്ടി നെയ്യ് കൊടുക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ അത് ഗുണത്തെക്കാളേറെ ദോഷമാണ് വരുത്തുന്നത്. കാരണം ഒരു സ്പൂണിൽ കൂടുതൽ നെയ്യ് ദഹിക്കാൻ വളരെയധികം സമയമെടുക്കും. കുട്ടിയുടെ എല്ലാ ഭക്ഷണത്തിലും നെയ്യ് ഇങ്ങനെ നിറച്ചാൽ അവരുടെ ദഹന പ്രക്രിയ മന്ദഗതിയിലാകും. അതുകൊണ്ടു കുട്ടിയ്ക്ക് കുറേ സമയത്തേക്കു വിശക്കില്ല. അതുകൊണ്ടു തന്നെ അവർ ആഹാരം കഴിക്കില്ല.

2. അമിതമായി കാർബോഹൈഡ്രേറ്റ്സ്

അമിതമായ കാർബോഹൈഡ്രേറ്റ്സ് കോൺസ്റ്റിപേഷൻ, അമിത വണ്ണം, വയറു വേദന ഇതിലേയ്ക്കൊക്കെയാണ് നയിക്കുക. കുട്ടിയുടെ ഭക്ഷണം നല്ല രീതിയിൽ ക്രമീകരിക്കുക, കുട്ടിക്ക് ഒരു തരത്തിൽ പെട്ട ഭക്ഷണം മാത്രം കൊടുത്താൽ പോരാ — ഈ കാര്യത്തിൽ കാർബോഹൈഡ്രേറ്റ്സ് ഉരുളക്കിഴങ്ങു, ചീസ്, ബട്ടർ, ചോറ്, ബ്രെഡ് എന്നിവ കാര്‍ബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണങ്ങളാണ്.

3 .എണ്ണയില്‍ വറുത്തെടുത്തവ

എണ്ണയില്‍ പൊരിച്ച ഭക്ഷണസാധനങ്ങളും കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല.

4 .പാത്രത്തിലുള്ളത് മുഴുവന്‍ കഴിക്കാൻ നിർബന്ധിക്കുന്നത്

പാത്രത്തിലുള്ളത് മുഴുവന്‍ കഴിക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കേണ്ട ആവശ്യമില്ല. അവന്റെ,അവളുടെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം കഴിക്കണം.

5. തടി വയ്ക്കാന്‍ ജംഗ് ഫുഡുകളെ ആശ്രയിക്കുന്നത്

ജംഗ് ഫുഡുകളുടെ ഉപയോഗവും കുട്ടിയെ തടിവെപ്പിക്കും..പക്ഷേ അത് പൊണ്ണത്തടിയിലേക്കാണ് കുട്ടിയെ നയിക്കുക.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News