പിച്ചള പാത്രത്തില്‍ വെള്ളം കുടിച്ചാല്‍....
ഇത് അതിസാരം, ഡിസെൻറി, മഞ്ഞപ്പിത്തം തുടങ്ങി വെള്ളത്തിൽ നിന്നുമുണ്ടാകുന്ന രോഗങ്ങളെ തടയും
പണ്ട് കാലത്തെ പാത്രങ്ങള്‍ വെറും പാത്രങ്ങളായിരുന്നില്ല. ഓരോന്നും അക്കാലത്തെ ആളുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നതായിരുന്നു. മണ്‍പാത്രവും പിച്ചള ഗ്ലാസുമെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം. മണ്‍കൂജയിലെ വെള്ളം കുടിക്കുന്നതു പോലെ പിച്ചള പാത്രത്തില്‍ വെള്ളം കുടിക്കുന്നതും നലല്താണ്. ചെമ്പിന്റെയും നാകത്തിന്റെയും ഒരു ലോഹസങ്കരമാണ് പിത്തള അഥവാ പിച്ചള. പാത്രത്തിലുള്ള നാകവും ചെമ്പും നിങ്ങളുടെ രോഗപ്രതിരോധ ശക്തി കൂട്ടുകയും രോഗം വരാതെ സംരക്ഷിക്കുകയും ചെയ്യും.
ഇത് അതിസാരം, ഡിസെൻറി, മഞ്ഞപ്പിത്തം തുടങ്ങി വെള്ളത്തിൽ നിന്നുമുണ്ടാകുന്ന രോഗങ്ങളെ തടയും. ചെമ്പിനെ പറ്റിയുള്ള ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം എന്താണെന്നു വെച്ചാൽ അയേൺ അബ്സോർബ് ചെയ്യുമ്പോൾ സെല്ലുകൾ കൂടിച്ചേരുവാൻ വേണ്ടി സഹായിക്കും എന്നതാണ്. ഇത് ശരീരത്തിന്റെ മറ്റു പ്രവർത്തികൾക്ക് വേണ്ടിയും വളരെയധികം ആവശ്യമുള്ള ഒരു മിനറൽ കൂടിയാണ്. രക്തയോട്ടവും ഹീമോഗ്ലോബിനില്‍ അടങ്ങിയിട്ടുള്ള ഹീമിയെ ക്രമപ്പെടുത്തുവാനും ഇതു സഹായിക്കും.
പക്ഷെ പിച്ചള പാത്രത്തിൽ വെച്ച വെള്ളത്തിലും കിടാണുക്കളും മാലിന്യങ്ങളും വരാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള വെള്ളം നല്ലതാണോ എന്നറിയാനും മാര്‍ഗമുണ്ട്. വെള്ളം പിച്ചള പാത്രത്തിൽ വയ്ക്കുന്നതിനു മുൻപ് തിളപ്പിക്കുക. ഈ പത്രങ്ങൾ ഉപയോഗിക്കുന്നതിനു മുന്നേ നന്നായി വൃത്തിയായി സൂക്ഷിക്കുക, അപ്പോൾ കിടാണുവിന്റെയും മാലിന്യങ്ങളുടെയും ശല്യമുണ്ടാവില്ല. വെള്ളം അശുദ്ധമാവാതിരിക്കാൻ എപ്പോഴും അടച്ചു വെയ്ക്കുക. ആവശ്യമുള്ള വെള്ളം കോരി എടുക്കുന്നതിനു വേണ്ടി എപ്പോഴും ഒരു തവി കൂടെ വെയ്ക്കുക
പാത്രത്തിൽ വെച്ചിരിക്കുന്ന വെള്ളത്തിൽ കൂടുതൽ ചെമ്പിന്റെ അംശം കലർന്നാലും പേടിക്കേണ്ട ആവശ്യമില്ല. കാരണം 10 ലിറ്റർ വെള്ളത്തിൽ അടങ്ങിയിട്ടുള്ള ചെമ്പു ആണെങ്കിലും ഇതു നമ്മുടെ ശരീരത്തിന് ഏകദേശം ആവശ്യമുള്ള ചെമ്പിന്റെ അളവിനേക്കാളും കുറവാണ്.