എല്ലാത്തിനും ഗൂഗിളിനെ ആശ്രയിക്കുന്നവര്‍ അറിയാന്‍; നിങ്ങളെ ഈ രോഗം പിടികൂടാന്‍ സാധ്യത കൂടുതല്‍

Update: 2018-06-03 07:06 GMT
Editor : Alwyn K Jose
എല്ലാത്തിനും ഗൂഗിളിനെ ആശ്രയിക്കുന്നവര്‍ അറിയാന്‍; നിങ്ങളെ ഈ രോഗം പിടികൂടാന്‍ സാധ്യത കൂടുതല്‍

മൊബൈല്‍ഫോണിന്റെ വരവോടെ സ്വന്തം നമ്പറല്ലാതെ മറ്റൊരു നമ്പറും മനപാഠമാക്കാത്ത ഒരു തലമുറയാണിവിടെയുള്ളത്.

മൊബൈല്‍ഫോണിന്റെ വരവോടെ സ്വന്തം നമ്പറല്ലാതെ മറ്റൊരു നമ്പറും മനപാഠമാക്കാത്ത ഒരു തലമുറയാണിവിടെയുള്ളത്. ചിലര്‍ക്ക് സ്വന്തം നമ്പര്‍ പോലും ഫോണില്‍ നോക്കാതെ പറയാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് ഓര്‍ത്തെടുക്കാന്‍ കഴിയുമെങ്കില്‍ പോലും സകലകാര്യവും ഗൂഗിള്‍ നോക്കി കണ്ടെത്തുന്ന പ്രവണതയും. സാങ്കേതിക വിദ്യ മനുഷ്യന് സഹായകരമാണെങ്കിലും അതിനെ അമിതമായി ആശ്രയിക്കുന്നത് നിങ്ങളെ കുഴപ്പത്തിലാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

Advertising
Advertising

മുമ്പ് നടന്നതോ മറ്റോ ആയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ മെനക്കെടാതെ ഗൂഗിളില്‍ തെരയുന്നവരെ മറവിരോഗം എളുപ്പം പിടികൂടുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. അതായത്, ഇത്തരക്കാര്‍ക്ക് മറവിരോഗം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാതെ തലച്ചോറിനെ നിഷ്ക്രിയമായി നിര്‍ത്തുകയും ഗൂഗിളില്‍ നിന്ന് ഒന്നോ രണ്ടോ ക്ലിക്കിലൂടെ വിവരങ്ങള്‍ തേടുകയും ചെയ്യുന്നത് രോഗ സാധ്യത വളര്‍ത്തുന്നുണ്ടെന്ന് ബ്രിട്ടീഷ് ഗവേഷകന്‍ സമര്‍ത്ഥിക്കുന്നത്. തലച്ചോര്‍ ഉപയോഗിക്കുന്നതിനുസരിച്ച് തിളക്കുവും മൂര്‍ച്ചയും കൂടുന്ന തരത്തിലുള്ള ആയുധമാണ്. ഉപയോഗിക്കാതിരുന്നാല്‍ അത് തുരുമ്പെടുക്കും. തലച്ചോറിന്റെ ആരോഗ്യത്തിന് കുറഞ്ഞ പക്ഷം കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്ന വ്യായാമം എങ്കിലും വേണം. നമ്മുടെ ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ ശ്രമിക്കാതെ കുറുക്കുവഴിയില്‍ വിവരങ്ങള്‍ തേടി ഇന്റര്‍നെറ്റിലേക്ക് തിരിയുമ്പോള്‍ അത് ബാധിക്കുന്നത് തലച്ചോറിനെയാണെന്ന് ഫ്രാങ്ക് ഗണ്‍ മൂര്‍ പറയുന്നു. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അറിഞ്ഞുകൊണ്ട് തന്നെ കൊഴുപ്പുള്ള ആഹാരം കഴിക്കുന്നവരാണ് കൂടുതലും. അതുപോലെ തന്നെയാണ് തലച്ചോറിന്റെ കാര്യവും. - മൂര്‍ പറഞ്ഞു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News