സോഷ്യല്‍മീഡിയയുടെ അമിത ഉപയോഗം നിങ്ങളുടെ മനോനില തെറ്റിക്കും; ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

Update: 2018-06-04 22:28 GMT
Editor : Alwyn K Jose
സോഷ്യല്‍മീഡിയയുടെ അമിത ഉപയോഗം നിങ്ങളുടെ മനോനില തെറ്റിക്കും; ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

സോഷ്യല്‍ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നുവെന്നാണ് ഇന്ത്യന്‍ സൈക്യാട്രിക് സൈസൊറ്റിയുടെ കണ്ടെത്തല്‍

അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം കടുത്ത മാനസികപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നതായി പഠനം. സോഷ്യല്‍ മീഡിയ ഉപയോഗം ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നുവെന്നാണ് ഇന്ത്യന്‍ സൈക്യാട്രിക് സൈസൊറ്റിയുടെ കണ്ടെത്തല്‍.

ബിഹേവിയറല്‍ അഡിക്ഷന്‍ എന്ന മാനസികപ്രശ്നത്തിന് ചികിത്സ തേടുന്നവരുടെ എണ്ണമാണ് സംസ്ഥാനത്ത് കൂടി വരുന്നത്. ഇതിന് കാരണം ഫേസ്ബുക്ക്, വാട്സ് അപ്പ് മുതലായ സോഷ്യല്‍ മീഡിയകളുടെ അനിയന്ത്രിതമായ ഉപയോഗമാണെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ നിലപാട്. ബിഹേവിയറല്‍ അഡിക്ഷന്‍ ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയയോട് ഉണ്ടാവുന്ന അമിതമായ ആസക്തിയും അതില്‍ നിന്നും പിന്തിരിയാന്‍ കഴിയാത്ത അവസ്ഥയുമാണ് ബിഹേവിയറല്‍ അഡിക്ഷനിലേക്ക് നയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുന്നത് വഴി വ്യക്തി ബന്ധങ്ങള്‍ക്കും സാമൂഹ്യബന്ധങ്ങള്‍ക്കും പ്രാധാന്യം കുറയല്‍, ജോലി ശ്രദ്ധ ഇല്ലാതാവല്‍, ഉത്കണ്ഠ ഇവയൊക്കെ ഉണ്ടാകുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൌമാര പ്രായം മുതല്‍ 35 വയസുവരെയുള്ളവരാണ് ചികിത്സ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News