കുഞ്ഞുങ്ങളിലെ ന്യൂമോണിയ തിരിച്ചറിയാം
ഏത് തരത്തിലുളള ന്യൂമോണിയയും ശ്വാസകോശത്തില്‍ വളരുന്ന ഇന്‍ഫെക്ഷന്‍ മൂലമാണ് ഉണ്ടാകുന്നത്
ലോകത്തില്‍ അഞ്ച് വയസ്സിന് താഴെയുളള കുട്ടികളിലെ മരണ കാരണം കുടുതലും ന്യൂമോണിയ മൂലമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആന്റിബയോട്ടിക്ക്സും ആധുനിക ചികിത്സാരീതികളാലും അമേരിക്ക പോലുളള രാജ്യങ്ങളില്‍ ന്യൂമോണിയ വലിയ വില്ലനല്ലെങ്കിലും വികസിച്ച് വരുന്ന ഇന്ത്യ പോലുളള രാജ്യത്ത് ന്യൂമോണിയ ആശങ്കയുണ്ടാക്കുന്നു.
ഏത് തരത്തിലുളള ന്യൂമോണിയയും ശ്വാസകോശത്തില്‍ വളരുന്ന ഇന്‍ഫെക്ഷന്‍ മൂലമാണ് ഉണ്ടാകുന്നത്. ബാക്ടീരിയ, വൈറസുകള്‍, പൂപ്പലുകള്‍ എന്നിങ്ങനെ പലതരം അണുക്കളാണ് പ്രധാനമായും ന്യൂമോണിയയ്ക്ക് കാരണമാകുന്നത്.
ചുമ, കഫക്കെട്ട്, നെഞ്ചില്‍ പഴുപ്പ്, പനി, ശ്വാസം മുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്ഥമായാണ് കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന ന്യൂമോണിയ. കുഞ്ഞുങ്ങളിലെ ന്യൂമോണിയ ശിശുമരണ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്നിലാണ്.
ന്യൂമോണിയ ബാധിച്ച കുഞ്ഞുങ്ങള്‍ പെട്ടെന്ന് പെട്ടന്ന് ശ്വാസം വലിച്ച് വിടുന്നതായി കാണാം. നെഞ്ചിടിപ്പ് മിനിറ്റില്‍ 50 ല്‍ കൂടുതലാണെങ്കില്‍ സൂക്ഷിക്കണം. ഇതിന്റെ കൂടെ ശ്വാസം എടുക്കുമ്പോള്‍ കുഞ്ഞിന്റെ നെഞ്ച് ക്രമാതീതമായി ഉളളിലേക്ക് വലിഞ്ഞ് താഴുന്നതായി കാണാം. ആരംഭത്തില്‍ ആണെങ്കില്‍ ശരിയായ ആന്‍റിബയോട്ടിക്ക് മരുന്ന് കൊണ്ട് വീട്ടില്‍ വെച്ച് തന്നെ ചികിത്സിക്കാം. ഗുരുതരാവസ്ഥയിലെക്ക് നീങ്ങാത്ത വിധം ശ്രദ്ധിച്ചാല്‍ കിടത്തി ചികിത്സ ഒഴിവാക്കാം.