യാത്രക്കൊരുങ്ങാം: ബാഗിന്റെ ഭാരം കുറയ്ക്കാം....

ആഴ്ചകള്‍ നീണ്ടു നില്‍ക്കാറുള്ള യാത്രകള്‍ക്ക് വേണ്ട സാധനങ്ങള്‍ ഒരുക്കി വെക്കുന്നിടത്ത് നമ്മളധികം പേരും മടിയന്മാരാണ്. എല്ലാം ഏറ്റി നടക്കണമല്ലോ എന്ന ചിന്തയാണ് നമ്മെ മുഷിപ്പിക്കുന്ന മുഖ്യ കാര്യം

Update: 2018-10-17 08:18 GMT

യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. മാസത്തില്‍ ഒരു തവണയെങ്കിലും ദൂരയാത്ര പോവാനും കുടുംബത്തോടും കൂട്ടുകാരോടുമൊരുമിച്ചുള്ള സന്തോഷ നിമിഷങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്നവരാണ് അധികപേരും. എന്നാല്‍ ആഴ്ചകള്‍ നീണ്ടു നില്‍ക്കാറുള്ള യാത്രകള്‍ക്ക് വേണ്ട സാധനങ്ങള്‍ ഒരുക്കി വെക്കുന്നിടത്ത് നമ്മളധികം പേരും മടിയന്മാരാണ്. എല്ലാം ഏറ്റി നടക്കണമല്ലോ എന്ന ചിന്തയാണ് പെട്ടി ഒരുക്കുന്നതിന് നമ്മെ മുഷിപ്പിക്കുന്ന മുഖ്യ കാര്യം. മടി മാറ്റി ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ.

1. യാത്രക്കൊരുങ്ങുമ്പോള്‍ ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. തുണിത്തരങ്ങള്‍, കോസ്മെറ്റിക്സ്, യന്ത്രോപകരണങ്ങള്‍, അവശ്യ മരുന്നുകള്‍ എന്നിവക്ക് പ്രത്യേകം ലിസ്റ്റ് തയ്യാറാക്കുക.

Advertising
Advertising

2. തുണികള്‍ മടക്കി വെക്കുന്നതിന് പകരം ചുരുട്ടിയതിനു ശേഷം ബാഗില്‍ വെക്കുക. ഇതിലൂടെ ഒരുപാട് സ്ഥലം ലാഭിക്കാന്‍ കഴിയുന്നു. മാത്രമല്ല, തുണികള്‍ ചുളിയാതെയിരിക്കാനും സഹായിക്കുന്നു.

3. പത്ത് ദിവസത്തില്‍ കുറവാണ് യാത്ര ചെയ്യാനുദ്ദേശിക്കുന്നതെങ്കില്‍ ബാഗുകള്‍ മതിയാകും. അതില്‍ കൂടുതലാണെങ്കില്‍ മാത്രം ട്രോളിയോ, സ്യൂട്ട്കേസോ ഉപയോഗിക്കാം.

4. പരമാവധി ഇടങ്ങളിലും സാധനങ്ങള്‍ വെക്കാന്‍ ശ്രദ്ധിക്കുക. നാപ്കിന്‍, സോക്സ് തുടങ്ങി ചെറിയ സാധനങ്ങളെല്ലാം അത്തരം ഇടങ്ങളില്‍ സൂക്ഷിക്കാം. പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാല്‍, എന്തൊക്കെ എവിടെയൊക്കെയാണ് വെച്ചിരിക്കുന്നത് എന്ന ഓര്‍മ്മയുണ്ടാവണേ...

5. സ്യൂട്ട്കേസും ബാക്ക്പാക്കും കരുതുക. വളരെ അത്യാവശ്യം വേണ്ട മരുന്നുകള്‍, പവര്‍ബാങ്ക്, ടോര്‍ച്ച്, സ്നാക്ക്സ് തുടങ്ങിയ സാധനങ്ങള്‍ ബാക്ക് പാക്കിലും. തുണിത്തരങ്ങള്‍ വലിയ പെട്ടികളിലും സൂക്ഷിക്കുക.

6. വസ്ത്രങ്ങളുടെ എണ്ണം കുറയ്ക്കുക. അതായത്, ഒരു ജീന്‍സ് എടുക്കുകയാണെങ്കില്‍ മൂന്നോ നാലോ ടോപ്പ്, ഷര്‍ട്ട് എന്നിവക്ക് ധരിക്കാം. അങ്ങനെ, ക്രിയാത്മകമായി സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ യാത്രയും അത്ര കണ്ട് സുഖകരമാക്കാം.

Tags:    

Similar News