നിങ്ങളുടെ കുട്ടികള്‍ വരണ്ട കണ്ണുകള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടോ? കാരണവും പരിഹാരങ്ങളുമിതാ..

വരണ്ട കണ്ണുകള്‍ കുട്ടികളുടെ വായന, കളി, കമ്പ്യൂട്ടർ ഉപയോഗം എന്നിവക്കും തടസം സൃഷ്ടിക്കും

Update: 2023-05-30 15:29 GMT

വരണ്ട കണ്ണുകള്‍ മൂലം ധാരാളം അസ്വസ്ഥത അനുഭവിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. എന്നാൽ ഇപ്പോള്‍ കുട്ടികളിലും ധാരാളമായി ഈ പ്രശ്നം കാണപ്പെടുന്നു എന്നത് ആശങ്കാജനകമാണ്. ഇതിന് കാരണമാകുന്നത് പലപ്പോഴും നിലവിലെ ജീവിതശൈലിയാണെന്നതും ശ്രദ്ധേയമാണ്. കണ്ണു നീരിന്‍റെ ഉൽപ്പാദനത്തിൽ ഉണ്ടാകുന്ന കുറവോ അമിതമായ കണ്ണുനീർ ബാഷ്പീകരണമോ അല്ലെങ്കിൽ കണ്ണുനീർ പാളികളിൽ കാണുന്ന മ്യൂക്കസ് അല്ലെങ്കിൽ ലിപിഡുകളുടെ ഉത്പാദനത്തിലെ കുറവോ ആണ് ഈ അവസ്ഥക്ക് കാരണം. വരണ്ട കണ്ണുകള്‍ കുട്ടികളിലെ കാഴ്ച മങ്ങാൻ പോലും കാരണമായേക്കാം എന്നത് ഭീതി പരത്തുന്ന വസ്തുതയാണ്.

Advertising
Advertising

വരണ്ട കണ്ണുകള്‍ക്ക് വ്യത്യസ്ത കാരണങ്ങളാണുള്ളത്. മിക്കപ്പോഴും വരണ്ട കാലാവസ്ഥ, മലിനമായ അന്തരീക്ഷം, കോൺടാക്റ്റ് ലെൻസും മറ്റും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന അലർജി എന്നിവ വരണ്ട കണ്ണുകള്‍ക്ക് കാരണമാകാം.

കുട്ടികളിലെ വരണ്ട കണ്ണുകള്‍ക്ക് കാരണമാകുന്നതെന്ത്?

വരണ്ട കണ്ണുകള്‍ കുട്ടികളുടെ വായന, കളി, കമ്പ്യൂട്ടർ ഉപയോഗം എന്നിവക്കും തടസം സൃഷ്ടിക്കും. കണ്ണിലെ ചൂടും ചൊറിച്ചിലും എല്ലാം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും തടസമുണ്ടാക്കും. വരണ്ട കണ്ണുകള്‍ക്കുള്ള കാരണം താഴെ പറയുന്നവയാണ്.

1. അലർജി

2. കോൺടാക്റ്റ് ലെൻസിന്‍റെ ഉപയോഗം

3. പോഷകകുറവ്

4. സ്മാർട്ട് ഫോണുകളുടെയും മറ്റു ഡിജിറ്റൽ ഉപകരണങ്ങളുടേയും അമിത ഉപയോഗം

കുട്ടികളിലെ വരണ്ട കണ്ണിന്‍റെ ലക്ഷണങ്ങള്‍

പലപ്പോഴും കുട്ടികളിലെ പ്രശ്നങ്ങള്‍ കൃത്യമായി ആശയ വിനിമയം നടത്താൻ അവർക്ക് സാധിക്കാറില്ല. കുട്ടികളിലെ പെരുമാറ്റം കണ്ട് മാതാപിതാക്കള്‍ക്ക് അവരുടെ പ്രശ്നങ്ങളെ തിരിച്ചറിയാൻ സാധിക്കണം.

1. കണ്ണുകള്‍ക്ക് ചുറ്റും ചുവപ്പ്

2. ഇടക്കിടെ കണ്ണ് തിരുമ്മുന്നത്

3. വെളിച്ചത്തെ അഭിമുഖികരിക്കാനുള്ള ബുദ്ധിമുട്ട്

4. കണ്ണിൽ ചൂട് അനുഭവപ്പെടുക

5. ഇടക്ക് കാഴ്ച മങ്ങുക

6. വായിക്കാനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടുക

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പലപ്പോഴും വരണ്ട കണ്ണുകള്‍ക്കായി കൃത്രിമ കണ്ണുനീരാണ് ആരോഗ്യ വിദഗ്ദർ ശിപാർശ ചെയ്യുന്നത്. എന്നാൽ ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. പുക പോലെ കണ്ണിനെ അസ്വസ്ഥമാക്കുന്നവയിൽ നിന്നും വിട്ടുനിൽക്കുക

2. പൊടി, അഴുക്ക്, വെയിൽ എന്നിവയിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സൺഗ്ലാസ് ഉപയോഗിക്കുക

3. കുട്ടികളുടെ കിടക്കക്ക് അരികിൽ ഹ്യുമിഡിഫയർ സ്ഥാപിക്കുക

4. കുട്ടികള്‍ കോൺടാക്റ്റ് ലെൻസ് ധരിക്കുന്നുണ്ടെങ്കിൽ റിവൈറ്റിംഗ് ഡ്രോപ്പുകള്‍ ഉപയോഗിക്കുകയോ കണ്ണട ധരിക്കുകയോ ചെയ്യുക

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News