നിലക്കടല കഴിക്കുമ്പോൾ തൊലി കളയണോ?

'പാവപ്പെട്ടവരുടെ ബദാം' എന്നാണ് നിലക്കടല അറിയപ്പെടുന്നത്

Update: 2026-01-22 07:49 GMT
Editor : ലിസി. പി | By : Web Desk

നിലക്കടല പോഷകങ്ങളുടെ കലവറയാണ്. ആരോഗ്യകരമായ കൊഴുപ്പുകളും,വൈറ്റമിൻ ഇ,നിയാസിൻ,നാരുകൾ തുടങ്ങി ഒരുപാട് പോഷകങ്ങൾ നിലക്കടലയിലുണ്ട്‌.ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളും  ധാരാളം അടങ്ങിയിട്ടുണ്ട്. വില കുറവായതുകൊണ്ടുതന്നെ 'പാവപ്പെട്ടവരുടെ ബദാം' എന്നാണ് കപ്പലണ്ടി അഥവാ നിലക്കടല അറിയപ്പെടുന്നത്. പ്രോട്ടീനുകളും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിന് ഊർജം നൽകുന്ന മികച്ച ലഘുഭക്ഷണം കൂടിയാണ്.പേശികളുടെ ആരോഗ്യത്തിനും നിലക്കടല വളരെ നല്ലതാണ്. 

വറുത്തെടുത്താണ് നിലക്കടല സാധാരണ കഴിക്കാറ്. ചിലര്‍ക്ക് തൊലി കളഞ്ഞും,മറ്റ് ചിലര്‍ക്ക് തൊലിയോടു കൂടിയും കഴിക്കാനായിരിക്കും താല്‍പര്യം. എന്നാല്‍ ഇക്കാര്യത്തിലും രണ്ട് അഭിപ്രായമുണ്ട്. നിലക്കടല തൊലി കളഞ്ഞ് കഴിക്കണമെന്ന് ചിലര്‍ പറയുന്നു.എന്നാല്‍ തൊലി കളയാതെ കഴിച്ചാലാണ് കൂടുതല്‍ ആരോഗ്യപ്രദമെന്നുമാണ് മറ്റൊരു അഭിപ്രായം. തൊലി കളഞ്ഞ നിലക്കടലയും അല്ലാത്തതും കടകളിലും ലഭ്യമാണ്. നിലക്കടല ഏത് രീതിയില്‍ കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യപ്രദമെന്ന് നോക്കാം. 

Advertising
Advertising

നേർത്ത ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ള നിലക്കടലയുടെ തൊലിയില്‍ ആന്റിഓക്‌സിഡന്റുകളും നാരുകളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ആരോഗ്യകരമായ കുടല്‍ ബാക്ടീരിയയുടെ വളര്‍ച്ചയെ പിന്തുണയ്ക്കും. കടലയില്‍ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് റെസ്‌വെറാട്രോൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ സമ്മർദ്ദത്തെ കുറക്കുമെന്നും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൂടാതെ നിലക്കടലയുടെ തൊലി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.

ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് അത്യാവശ്യമായ  നാരുകൾ നിലക്കടലയുടെ തൊലികളിൽ അടങ്ങിയിട്ടുണ്ട്.  കുടലിന്റെ ആരോഗ്യത്തിനും മലവിസർജ്ജനത്തിനും അത്യാവശ്യമായ ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ  ഈ നാരുകൾ സഹായിക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണക്രമം മലബന്ധം, ഡൈവേർട്ടികുലോസിസ് എന്നിവയുൾപ്പെടെയുള്ള ദഹന സംബന്ധമായ രോഗങ്ങള്‍ വരാനുള്ള കുറയ്ക്കുകയും ചെയ്യുന്നു.  വൻകുടൽ കാൻസർ വരാനുള്ള സാധ്യത കുറക്കാനും ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

നാരുകളും പോളിഫെനോളുകളും അടങ്ങിയതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നിലക്കടലയുടെ തൊലി സഹായിക്കും.തൊലി കളയാതെ കഴിക്കുന്നതിലൂടെ നിലക്കടലയുടെ മുഴുവൻ പോഷകഗുണങ്ങളും ലഭിക്കുമെങ്കിലും ചിലര്‍ക്ക് നിലക്കടലയുടെ തൊലി അലർജിയോ വയറുവേദനക്കോ കാരണമായേക്കും. ചിലര്‍ക്ക് നിലക്കടലയുടൊ തൊലി കഴിക്കുന്നത് അലര്‍ജിയുണ്ടാക്കാം. ഇത്തരക്കാര്‍ തൊലി കളഞ്ഞ വറുത്ത നിലക്കടല കഴിക്കുന്നതാണ് നല്ലത്. 

എന്നാല്‍  ഏതൊരു ഭക്ഷണത്തെയും പോലെ തന്നെയും നിലക്കടല അമിതമായി കഴിച്ചാല്‍ അത് ശരീരത്തിന് ദോഷം ചെയ്യും.കലോറി ഉപഭോഗം കൂടാനും, ദഹനപ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.അതുകൊണ്ട് നിലക്കടല കഴിക്കുന്നവര്‍ മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News