ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?;വാസ്തവമറിയാം...

ദഹനം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഏറെ പേരുകേട്ട പഴങ്ങളിലൊന്നാണ് പൈനാപ്പിള്‍

Update: 2025-12-04 08:13 GMT
Editor : Lissy P | By : Web Desk

ai generated image

 ഗർഭിണിയായിരിക്കുമ്പോൾ  സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും എന്തിന് അപരിചിതരിൽ നിന്നുപോലും ധാരാളം ഉപദേശങ്ങളും അഭിപ്രായങ്ങളും  കേൾക്കേണ്ടിവരാറുണ്ട്.അതിലൊന്നാണ് ഗര്‍ഭിണികള്‍ പൈനാപ്പിള്‍ കഴിക്കരുതെന്നത്. ഗര്‍ഭം അലസിപ്പിക്കുന്നതിനോ, മാസം തികയാതെയുള്ള പ്രസവത്തിനോ ഇത് കാരണമാകുമെന്നാണ് പറയുന്നത്. 

ഗർഭകാലത്ത് പൈനാപ്പിൾ അപകടകരമാണെന്നതിനെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. പൈനാപ്പിളിനെക്കുറിച്ചുള്ള  പ്രചരിപ്പിക്കുന്നത് വെറും മിഥ്യാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും  ഏറെ പേരുകേട്ട പഴങ്ങളിലൊന്നാണ് പൈനാപ്പിള്‍.

Advertising
Advertising

ബ്രോമെലൈന്‍ എന്ന 'ഭീകരന്‍'

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന ഒരു തരം എൻസൈം അടങ്ങിയിട്ടുണ്ട് . ഗർഭകാലത്ത് ബ്രോമെലൈൻ ഗുളികകൾ ശിപാർശ ചെയ്യുന്നില്ല. അവ ശരീരത്തിലെ പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും അസാധാരണമായ രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും. എന്നാല്‍ ബ്രോമെലൈൻ പൈനാപ്പിളിന്റെ കാമ്പിൽ മാത്രമാണ് കാണപ്പെടുന്നത്. നമ്മള്‍ കഴിക്കുന്ന പൈനാപ്പിളിന്റെ മാംസത്തിൽ വളരെ കുറച്ച് മാത്രമേ ഇവ അടങ്ങിയിട്ടുള്ളത്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈനിന്റെ അളവ് നിങ്ങളുടെ ഗർഭധാരണത്തെ ബാധിക്കാൻ സാധ്യതയില്ലെന്നതാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ശ്രദ്ധിക്കേണ്ടത് ഇതുമാത്രം

പൈനാപ്പിളിലെ ആസിഡുകൾ ചിലര്‍ക്ക് നെഞ്ചെരിച്ചിൽ ഉണ്ടാക്കിയേക്കാം.അതുകൊണ്ട് പൈനാപ്പിള്‍ എപ്പോഴും മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. പൈനാപ്പിള്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കും.പൈനാപ്പിള്‍ കഴിച്ചതിന് പിന്നാലെ എന്തെങ്കിലും അലര്‍ജി കാണുകയാണെങ്കില്‍ പ്രത്യേകിച്ച് വായിൽ ചൊറിച്ചിൽ അല്ലെങ്കിൽ വീക്കം, ആസ്ത്മ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. നിങ്ങള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ പൈനാപ്പിൾ കഴിച്ച് മിനിറ്റുകൾക്കുള്ളിൽ ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടും. പൂമ്പൊടി, ലാറ്റക്സ് എന്നിവയോട്  അലർജിയുള്ളവരാണെങ്കില്‍ പൈനാപ്പിളും  അലർജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് .

ചുരുക്കത്തില്‍ ഗർഭകാലത്ത് പൈനാപ്പിൾ കഴിക്കുന്നത് ഗർഭം അലസലിന് കാരണമാകുകയോ  പ്രസവവേദനയ്ക്ക് കാരണമാകുകയോ ചെയ്യില്ല. ഫ്രഷ് പൈനാപ്പിൾ,  പൈനാപ്പിൾ ജ്യൂസ് എന്നിവ കഴിക്കാവുന്നതാണ്.എന്നാല്‍ പൈനാപ്പിള്‍ ഭക്ഷണത്തില്‍  ഉൾപ്പെടുത്തുന്നതിനെക്കുറിച്ച്  ആശങ്കയുണ്ടെങ്കിൽ ഡോക്ടറോട് സംസാരിക്കുകയും ഗർഭകാലത്ത് സുരക്ഷിതമായ ഭക്ഷണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യാം..

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News