കോൺടാക്ട് ലെൻസ് സ്ഥിരമായി ഉപയോഗിക്കുന്നവർ കരുതിയിരിക്കുക...!കാൻസറിന് കാരണമായ രാസവസ്തുക്കൾ കണ്ടെത്തിയെന്ന് പഠനം

18 ജനപ്രിയ കോൺടാക്ട് ലെൻസുകളാണ് പഠനത്തിനായി ഗവേഷകർ തെരഞ്ഞെടുത്തത്

Update: 2023-05-14 13:42 GMT
Editor : ലിസി. പി | By : Web Desk

വാഷിങ്ടണ്‍: കോൺടാക്ട് ലെൻസുകളിൽ കാൻസറിന് കാരണമായേക്കാവുന്ന മാരക രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം. കോൺടാക്ട് ലെൻസുകൾ നിർമിക്കുന്നതിനായി ഒരിക്കലും നശിക്കാത്ത രാസവസ്തുക്കളുടെ വിഭാഗത്തിൽപ്പെടുന്ന പി.എഫ്.എ.എസ് ( PFAS )ഉപയോഗിച്ചിട്ടുണ്ടെന്ന് ഒരു പുതിയ പഠനത്തിൽ കണ്ടെത്തിയതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. 18 ജനപ്രിയ കോൺടാക്റ്റ് ലെൻസുകളാണ്  പഠനത്തിനായി ഗവേഷകർ തെരഞ്ഞെടുത്തത്. ഇതിലെല്ലാം സ്വയം നശിച്ചുപോകാത്ത 14000 രാസവസ്തുക്കളുടെ കൂട്ടമായ പി.എഫ്.എ.എസ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ടെന്നും ഗവേഷകർ കണ്ടെത്തി.

Advertising
Advertising

യുഎസിൽ നിന്നുള്ള പല സോഫ്റ്റ് കോൺടാക്ട് ലെൻസുകളും ഈ രാസവസ്തുക്കൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. പി.എഫ്.എ.എസ് സാധാരണയായി വസ്ത്രങ്ങൾ,ഫർണിച്ചർ,പശകൾ,വയറുകൾ തുടങ്ങിയവയുടെ നിർമാണത്തിലാണ് ഉപയോഗിക്കാറ്. ഇവ വെള്ളത്തെയും ചൂടിനെയും പ്രതിരോധിക്കും.

പരിശോധിച്ച കോൺടാക്ട് ലെൻസുകളിൽ രാസവസ്തുക്കളുടെ അളവ് 100 പി.പി.എം (parts per million) ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗം കാൻസറിന് പുറമെ ഗർഭാശയ പ്രശ്‌നങ്ങൾ, കരൾ,വൃക്കരോഗങ്ങൾ, രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന വൈകല്യങ്ങൾ എന്നിവക്കും കാരണമാകുമെന്ന് നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ സ്‌കോട്ട് ബെൽച്ചർ ദി ഗാർഡിയനോട് പറഞ്ഞു. കോൺടാക്റ്റ് ലെൻസുകൾ മാത്രമല്ല, ലോകമെമ്പാടുമുള്ള മിക്ക പ്രദേശങ്ങളിൽ നിന്നുമുള്ള എല്ലാ ടോയ്ലറ്റ് പേപ്പറുകളിലും വിഷലിപ്തമായ ഇത്തരം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് ജലമലിനീകരണത്തിനും പ്രധാന കാരണമാകും.

സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അടുത്തിടെ നടത്തിയ പഠനമനുസരിച്ച് ഉയർന്ന അളവിലുള്ള പി.എഫ്.എ.എസ് ഉപഭോഗം കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവയുടെ അളവ് വർധിപ്പിക്കുന്നു. വൃഷണ കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News