മഞ്ഞുകാലത്ത് സോക്സ് ധരിച്ചാണോ ഉറങ്ങാറ്? എങ്കിൽ ഇതുകൂടി അറിഞ്ഞിരിക്കുക

തണുപ്പിൽ നിന്ന് ആശ്വാസം ലഭിക്കുമെങ്കിലും സോക്‌സ് ധരിക്കുന്നത് മൂലം നിരവധി ദോഷങ്ങളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്

Update: 2023-01-10 08:05 GMT
Editor : ലിസി. പി | By : Web Desk

ശൈത്യകാലത്ത് തണുപ്പിൽ നിന്ന് ആശ്വാസം കിട്ടാനായി കട്ടിയുള്ള സോക്‌സുകൾ ധരിച്ച് ഉറങ്ങുന്നവരാണ് മിക്കവാറും പേരും. തണുപ്പിൽ നിന്ന് ആശ്വാസം ലഭിക്കുമെങ്കിലും സോക്‌സ് ധരിക്കുന്നതിന് നിരവധി ദോഷങ്ങളുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.  സോക്‌സുകൾ ധരിച്ചുറങ്ങുമ്പോള്‍ ശരീര താപനില അതിവേഗം വർധിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ഇതുപോലെ രാത്രിയിൽ സോക്സ് ധരിച്ച് ഉറങ്ങുന്നതിന്റെ മറ്റ് ദോഷങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.....

 രക്തചംക്രമണത്തിന് തടസം

നിങ്ങൾ രാത്രിയിൽ ഇറുകിയതോ കട്ടിയുള്ളതോ ആയ സോക്‌സുകൾ ധരിച്ചാണ് ഉറങ്ങുന്നതെങ്കിൽ, ഇതുമൂലം, നിങ്ങളുടെ കാലുകൾക്കും പാദങ്ങൾക്കുമിടയിലുള്ള രക്തചംക്രമണം തടസപ്പെടും. ഇതുമൂലം  പാദങ്ങളിൽ സമ്മർദമോ അനുഭവപ്പെടാം.

Advertising
Advertising

 അലർജിക്ക് കാരണമാകും

പകൽ മുഴുവൻ സോക്സ് ധരിച്ച് നടക്കുകയും അതേ സോക്സ് ധരിച്ച് ഉറങ്ങുകയും ചെയ്യുന്നവരാണെങ്കിൽ അലർജിക്ക് കാരണമാകും. പൊടിയും അഴുക്കും നിറഞ്ഞ സോക്‌സ് ധരിക്കുന്നത് ചർമ്മത്തിന് ദോഷമാണ്. അതുകൊണ്ട് രാത്രി മാത്രം ധരിക്കാൻ പ്രത്യേക സോക്‌സുകൾ മാറ്റിവെക്കുക. അത് അലക്കുകയും വെയിലത്ത് ഉണക്കി ഉപയോഗിക്കുകയും ചെയ്യാം.

ശരീര താപനില വർധിപ്പിക്കും

രാത്രി ഉറങ്ങുമ്പോൾ സോക്‌സ് ധരിക്കുന്നത് ശരീരത്തിലെ താപനില വർധിപ്പിക്കാൻ കാരണമാകും. ഇതുമൂലം ഉറക്കം തടസപ്പെടുകയും ചെയ്യും.

 ഹൃദയത്തെ ബാധിക്കുന്നു

ഇറുകിയ സോക്സ് ധരിച്ച് ഉറങ്ങുമ്പോൾ അത് പാദങ്ങളിലെ സിരകളിൽ സമ്മർദം ചെലുത്തുകയും ഹൃദയത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നതിൽ പ്രശ്നമുണ്ടാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ രക്തം പമ്പുചെയ്യുന്നതിന് ഹൃദയത്തിന് കൂടുതൽ ശക്തി പ്രയോഗിക്കേണ്ടിവരും. ഇത് ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും.

ഇക്കാര്യങ്ങൾ മറക്കാതിരിക്കുക..

  • രാത്രിയിൽ അയഞ്ഞ കോട്ടൺ സോക്‌സുകൾ മാത്രം ധരിക്കുക.
  • വൃത്തിയുള്ളതും കഴുകിയതുമായ സോക്‌സുകൾ ധരിച്ച് മാത്രം ഉറങ്ങുക.
  • കുട്ടികളെ  ഇറുകിയ സോക്സ് ധരിച്ച്  ഉറങ്ങാൻ അനുവദിക്കരുത്.
  • സോക്‌സ് ധരിക്കുന്നതിന് മുമ്പ് കാലുകൾ നന്നായി മസാജ് ചെയ്യുക.
Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News