ദിവസവും ഒരു ആപ്പിൾ നിർബന്ധമായും കഴിച്ചോളൂ, കാരണം ഇതാണ്

പ്രമേഹം മുതൽ പല രോഗങ്ങളും തടയാൻ ആപ്പിൾ സഹായിക്കുന്നു.

Update: 2023-09-14 15:20 GMT
Editor : anjala | By : Web Desk

​ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. ധാരാളം ഫൈബർ അടങ്ങിയ ഒരു പഴമാണ് ആപ്പിൾ. പ്രമേഹം മുതൽ പല രോഗങ്ങളും തടയാൻ ആപ്പിൾ സഹായിക്കുന്നു.

ആപ്പിളിൽ കാർബോഹൈഡ്രേറ്റിൻ്റെയും പഞ്ചസാരയുടെയും അളവ് ഉയർന്നതാണ്. എന്നാൽ ഇതിൽ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്താൻ സഹായിക്കുന്നു. പ്രമേഹമുള്ളവ‍ർക്ക് ആപ്പിൾ കഴിക്കുന്നത് മൂലം യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ല. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റിൻ്റെയും ഫൈബറിൻ്റെയും ഉള്ളടക്കമാണ് പ്രധാന കാരണം.

Advertising
Advertising

ആപ്പിൾ ദിവസവും കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ നൽകും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഭക്ഷണക്രമത്തിൽ ആപ്പിൾ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ആപ്പിൾ കഴിക്കുന്നത് ഏറെ നല്ലതാണ്. ഇത് ഹൃദയത്തിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കും. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ വിശപ്പ് കുറയ്ക്കാനും ദീർഘനേരം വയർ നിറഞ്ഞിരിക്കാനും ആപ്പിൾ കഴിക്കുന്നത് ഏറെ സഹായിക്കുന്നു. ഇങ്ങനെ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും.

ആപ്പിൾ കഴികുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഏറെ സഹായിക്കും. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുളളതിനാൽ ദഹന പ്രക്രിയ വേഗത്തിലാക്കുന്നതാണ്. ലയിക്കുന്നതും അല്ലാത്തതുമായ ഫൈബർ ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ദഹനത്തിന് വളരെ പ്രധാനമാണ് ഈ നാരുകൾ. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ അകറ്റാനും ആപ്പിൾ നല്ലതാണ്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News