ശൈത്യകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള അഞ്ചു മാർഗങ്ങൾ

മറ്റു കാലാവസ്ഥകളെ അപേക്ഷിച്ച് പ്രമേഹ രോഗികൾക്ക് ശൈത്യകാലത്ത് അലസത കൂടുതലാണെന്നാണ് പഠനം പറയുന്നത്. എന്നാൽ ശരീരത്തിന്റെ ആരോഗ്യ നില മനസിലാക്കി കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

Update: 2022-02-15 10:52 GMT
Advertising

ശൈത്യ കാലത്ത് വീട്ടിലിരിക്കാൻ ഇഷടപ്പെടുന്നവരായിക്കും നമ്മളിലേറെയും. മടിപിടിച്ചിരിക്കുന്നവർക്ക് ഏറ്റവും നല്ല കാലമാണിതെന്നാണ് പൊതുവേ പറയാറ്. എന്നാൽ പേമേഹ രോഗികൾക്ക് ഏറേ പണികിട്ടുന്ന  സമയം കൂടിയാണിത്. മറ്റു കാലാവസ്ഥകളെ അപേക്ഷിച്ച് പ്രമേഹ രോഗികൾക്ക് ശൈത്യകാലത്ത് അലസത കൂടുതലാണെന്നാണ് പഠനം പറയുന്നത്. എന്നാൽ ശരീരത്തിന്റെ ആരോഗ്യ നില മനസിലാക്കി കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം.

ശൈത്യകാലത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അഞ്ചു മാർഗങ്ങൾ  

സസ്യാഹാരങ്ങൾ


മറ്റു കാലാസ്ഥകളെ അപേക്ഷിച്ച് ശരീരം തണുത്തിരിക്കുന്ന സമയമായതിനാൽ പതിവിലും കൂടുതൽ ഭക്ഷണം കഴിക്കുന്നത് സാധാരണയാണ്. എന്നാൽ ഇത് പ്രമേഹ രോഗികൾക്ക് അത്ര നല്ലതല്ല. പ്രമേഹം നിയന്ത്രിക്കാനുള്ള താക്കോലാണ് ആരോഗ്യപരവും പോഷകാഹാരത്തോടെയും കൂടിയുള്ള ഭക്ഷണം. അതായത് ഒരു കപ്പ് ചോക്‌ളേറ്റിന് പകരം ഗ്രീൻ ടീ ഉപയോഗിക്കാം. കൂടാതെ വെജിറ്റേറിയൻ സൂപ്പ്,  ഇലക്കറികൾ തുടങ്ങിയവയൊക്കെ ഭക്ഷണത്തിൽ കൂടുതലായി ഉൾപെടുത്തുക. പ്രധാനമായും നമ്മുടെ ആഹാരക്രമത്തിന് ആരാഗ്യകരമായ ബദൽ മാർഗം കണ്ടെത്തേണ്ടതായി വരും.

സസ്യാഹാരങ്ങൾ കഴിക്കുന്നവരിൽ പ്രമേഹ സാധ്യത കുറയുന്നതായി കണ്ടെത്തിയതായി പുതിയ പഠനങ്ങൾ പറയുന്നു. വറുത്ത ഭക്ഷണങ്ങൾ, ഉയർന്ന അളവിലുള്ള പഞ്ചസാര ചേർത്ത പാനീയങ്ങൾ എന്നിവ ഒഴിവാക്കേണ്ടതായി വരുന്നു.

ഭക്ഷണത്തിലെ പോഷകങ്ങളുടെ അളവ് നിയന്ത്രിക്കുക



ശരീരത്തിന് ഊർജ്ജം നൽകുന്ന മാക്രോ ന്യൂട്രിയന്റുകൾ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ  പ്രമേപത്തിന്റെ അളവ് നിയന്ത്രിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. കാർബോഹൈഡ്രേറ്റുകൾ മറ്റുള്ളവയെ അപേക്ഷിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നയാണ്. ഇവ ഗ്ലൂക്കോസ് അല്ലെങ്കിൽ പഞ്ചസാരയായി വിഘടിച്ച് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. സാധാരണ ശാരീരിക പ്രവർത്തനങ്ങൾക്ക് അവ പ്രധാനമാണെങ്കിലും, മാക്രോ ന്യൂട്രിയന്റ് ശരിയായ അളവിൽ ഉപയോഗിക്കുന്നുണ്ടെന്ന് പ്രമേഹ രോഗികൾ ഉറപ്പാക്കേണ്ടതുണ്ട്. കാരണം നമ്മൾ ഉപയോഗിക്കുന്ന വെജിറ്റേറിയൻ ഭക്ഷണങ്ങളിൽ സാധാരണയായി കാർബോഹൈഡ്രേറ്റ് കൂടുതലാണെന്നാണ് കണ്ടെത്തൽ.

വ്യായാമം ചെയ്യുക


ശരീരത്തെലെ ഇൻസുലിന്റെ അളവ് നിയന്ത്രിക്കുന്നതിനുള്ള മികച്ച മാർഗമാണ് ശാരീരിക വ്യായാമങ്ങൾ. ഏത് തരത്തിലുള്ള വ്യായാമവുമായിക്കൊള്ളട്ടെ അത് ശരീരത്തിന് ഗുണം ചെയ്യുന്നു. 15 മിനിറ്റാണെങ്കിൽ പോലും മിതമായ വ്യായാമം ശരീരത്തിന്റെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുകയും നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രാവിലെയോ വൈകിട്ടോ  ആയിക്കൊള്ളട്ടെ ചെറിയ നടത്തം അല്ലങ്കിൽ യോഗ ശരീരത്തിന്റെ തുലനാവസ്ഥയിൽ ഏറെ പങ്ക് വഹിക്കുന്നു.

സമ്മർദം നിയന്ത്രിക്കുക


സമ്മർദം പ്രമേഹത്തിന് ഒരു കാരണമല്ല. എന്നാൽ സമ്മർദവും ടൈപ്പ്-2 പ്രമേഹവും പ്രമേഹത്തിലേക്ക് നയിക്കുന്നതായി ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സൈക്കോനെറോ എൻഡോക്രൈനോളജിയുടെ പഠനങ്ങൾ പറയുന്നു. ഉയർന്ന സമ്മർദം കോർട്ടിസോളിന്റെ ഉൽപാദനം കൂടാൻ കാരണമാവുന്നു. ഇത് ശരീരത്തിൽ ഗ്ലൂക്കോസിന്റെ ഉൽപാദനത്തിന് കാരണമാവുന്നു. തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയും അത് ശരീരത്തെ ബാധിക്കുകയും ചെയ്യുന്നു. ലഘുവ്യായാമം, യോഗ, ധ്യാനം, വായന എന്നിവയിലൂടെ സമ്മർദം നിയന്ത്രിക്കുന്നത് പ്രമേഹ രോഗികളിൽ പ്രയോജനകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക


കാലാവസ്ഥയിലെ ഏതൊരു മാറ്റവും ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കും. നമുക്ക് ചൂട് ലഭിക്കാൻ വേണ്ടി ശരീരം കൂടുതൽ ഊർജം ഉപയോഗിക്കുന്നതിനാലാണ് ശൈത്യകാലത്ത കൂടുതൽ വിശപ്പ് അനുഭവപ്പെടുന്നത്. ഇത് സാധാരണയാണ്. ഫാസ്റ്റ് ഫുഡിനേക്കാളും ധാരാളം പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പ്രധാനമായും പ്രമേഹരോഗികൾ രക്തത്തിലെ  പഞ്ചയാരയുടെ അളവ് പരിശോധിച്ചതിനു    ശേഷം ഭക്ഷണ രീതിയിൽ ക്രമീകരണം വരുത്തുക. പ്രധാനമായും ഒരു ഡോക്ടറെ സമീപിക്കുകയും പഞ്ചസാരയുടെ അളവ് കൃത്യമായി പരിശോധിച്ച് ചികിത്സ തേടുകയും വേണം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News