ഗുണങ്ങൾ മാത്രമല്ല, ദോഷങ്ങളുമുണ്ട്; ഈ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ ചിയ വിത്തുകൾ കഴിക്കരുത്

നാരുകൾ , പ്രോട്ടീൻ , ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആന്‍റിഓക്‌സിഡന്‍റുകൾ, വിവിധ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ചിയ വിത്തുകൾ

Update: 2026-01-12 07:50 GMT

സോഷ്യൽമീഡിയയിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ ഒരിക്കലെങ്കിലും ഇത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. കഴിഞ്ഞ കുറച്ചു നാളുകളായി ഈ വിത്തുകളാണ് താരം. ചിയ വിത്തുകൾ വെള്ളത്തിൽ കുതിര്‍ത്തു കഴിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നാണ് ഇത്തരം വീഡിയോകളിൽ പറയുന്നത്.

നാരുകൾ , പ്രോട്ടീൻ , ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആന്‍റിഓക്‌സിഡന്‍റുകൾ, വിവിധ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ് ചിയ വിത്തുകൾ. ഇവ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിന്‍റെ മീഡിയ, പബ്ലിഷിങ് വിഭാഗമായ ഹാർവാർഡ് ഹെൽത്ത് പബ്ലിക്കേഷൻസ് അഭിപ്രായപ്പെടുന്നു.

Advertising
Advertising
  • രക്തസമ്മർദ്ദം കുറയ്ക്കൽ
  • കൊളസ്ട്രോൾ അളവ് കുറയ്ക്കൽ
  • ദഹനാരോഗ്യത്തെ പിന്തുണക്കുന്നു
  • ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
  • വീക്കം കുറയ്ക്കൽ
  • പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു
  • വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷണം
  • ഉത്കണ്ഠയും വിഷാദവും അകറ്റുന്നു

തുടങ്ങിയ ആരോഗ്യ ഗുണങ്ങളും ചിയ വിത്തുകൾ കഴിക്കുന്നതിലൂടെ കഴിക്കുന്നു. എന്നാൽ എല്ലാവര്‍ക്കും ഈ വിത്തുകളിൽ നിന്ന് ഒരേ പോലെ ഗുണം ലഭിക്കില്ലെന്ന് ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള ഫോർട്ടിസ് ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. ശുഭം വാത്സ്യ പറയുന്നു.

1. കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍

ചിലര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകൾ കുറഞ്ഞ രക്തസമ്മർദ്ദം അനുഭവിക്കുന്നവരായിരിക്കും. ചിയ വിത്തുകളിൽ പൊട്ടാസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബിപി കൂടുതൽ കുറയ്ക്കുകയും വിട്ടുമാറാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.

2.പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞവര്‍

രക്തത്തിൽ ചുവന്ന രക്താണുക്കൾ കൂടുതലുള്ളവര്‍ ചിയ വിത്തുകൾ കഴിക്കുന്നത് നല്ലതാണെന്ന് ഡോ.വാത്സ്യ അഭിപ്രായപ്പെടുന്നു. ആസ്പിരിൻ എടുക്കുന്നവർ, ഹൃദയത്തിൽ സ്റ്റെന്‍റ് ഘടിപ്പിച്ചവര്‍, രക്തം നേര്‍പ്പിക്കുന്ന മരുന്നുകൾ കഴിക്കുന്നവര്‍ എന്നിവര്‍ ചിയ വിത്തുകൾ കഴിച്ചാൽ രക്തസ്രാവത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

3. ശരീരത്തിൽ ജലാംശം കുറവുള്ളവര്‍

ചിയ വിത്തുകൾ നാരുകളാൽ സമ്പുഷ്ടമാണ്. ഒരു വ്യക്തിയുടെ ശരീരത്തിൽ വേണ്ടത്ര ജലാംശം ഇല്ലെങ്കിൽ ചിയ വിത്തുകൾ കഴിക്കുന്നത് വാതകം, വയറു വീർക്കൽ, മലബന്ധം എന്നിവ വർധിപ്പിക്കും. ഇവ നിര്‍ജ്ജലീകരണവുമായി ബന്ധപ്പെട്ട അവസ്ഥകളാണ്.

4. വൃക്കയിൽ കല്ലുകൾ ഉണ്ടാകാൻ സാധ്യതയുള്ളവര്‍

ചിയ വിത്തുകളിൽ പൊട്ടാസ്യം, ഫോസ്ഫേറ്റുകൾ, ഓക്സലേറ്റുകൾ തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ചിയ വിത്തുകൾ ധാരാളം വെള്ളത്തോടൊപ്പം കഴിക്കണമെന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News