ഫ്രഞ്ച് ഫ്രൈസ്..ക്രിസ്പിയാണ്,ടേസ്റ്റിയാണ്;പക്ഷേ റിസ്‌കിയും!

ഫ്രഞ്ച് ഫ്രൈസ് സ്ഥിരമായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനിടയാക്കുമെന്ന് ഹാർവാർഡ് ടി.എച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തും കാംബ്രിഡ്ജും ചേർന്ന് നടത്തിയ ഗവേഷക പഠനം

Update: 2025-08-30 10:00 GMT

യുഎസ്: കാർബോഹൈഡ്രേറ്റ്,വിറ്റാമിനുകൾ,ധാതുക്കൾ തുടങ്ങി പോഷകസമ്പുഷ്ടമായ ഭക്ഷ്യവിളയാണ് ഉരുളക്കിഴങ്ങ്. ഗോതമ്പിനും അരിക്കും ശേഷം ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കഴിക്കപ്പെടുന്ന ഭക്ഷണയിനം കൂടിയാണിത്. എന്നാൽ കിഴങ്ങ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന സന്ദർഭങ്ങളുമുണ്ട്. പാചകം ചെയ്യുന്ന രീതിക്കനുസരിച്ച് അനന്തരഫലങ്ങളും വ്യത്യാസപ്പെടുന്നു.

ഹാർവാർഡ് ടി.എച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകരും കാംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരും 40 വർഷങ്ങളെടുത്താണ് പഠനം നടത്തിയത്. പ്രമേഹ രോഗികളല്ലാത്ത രണ്ട് ലക്ഷം ആളുകളെ വെച്ച് നടത്തിയ പഠനമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേർണലാണ് പഠനം പ്രസിദ്ധീകരിച്ചത്. ആഴ്ചയിൽ മൂന്ന് തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 20% വർധപ്പിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

Advertising
Advertising

'ആദ്യകാല ഗവേഷണങ്ങളിൽ കിഴങ്ങ് ഏത് രൂപത്തിൽ കഴിക്കണമെന്ന് പരിശോധിച്ചിരുന്നില്ല,ഏത് ഭക്ഷണയിനം എന്നേ നോക്കിയിരുന്നുള്ളൂ' എന്ന് ഹാർവാർഡിലെ ഗവേഷക വിദ്യാർഥി സയ്യിദ് മുഹമ്മദ് മൗസവി പറയുന്നു.

വറുത്ത ഉരുളക്കിഴങ്ങിൽ നിന്നുള്ള ഉയർന്ന കൊഴുപ്പ്,സോഡിയം,പെട്ടന്ന് വർധിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ ഇൻസുലിൻ പ്രതിരോധത്തെ ബാധിക്കും. അമിതവണ്ണവും നീർവീക്കവുമാണ് അനന്തരഫലങ്ങൾ. ഫ്രഞ്ച് ഫ്രൈസിൽ ചേർക്കുന്ന മൈദ,ഓയിൽ,കളറുകൾ ഇവയാണ് പ്രധാന വില്ലൻ.

എന്നാൽ പോഷകമൂല്യങ്ങൾ നഷ്ടപ്പെടുത്താതെ  ഉരുളക്കിഴങ്ങ് പതിവാക്കുന്നത് ആരോഗ്യകരമാണ്. അതിന്, ഉരുളക്കിഴങ്ങ് പുഴുങ്ങിയും ചുട്ടും ചതച്ചും ഉപയോഗിക്കാം. ശരീരത്തിന് ഊർജ്ജം നൽകുന്ന കാർബോഹൈഡ്രേറ്റുകൾ ധാരാളം അടങ്ങിയതിനാൽ ഡയറ്റീഷനുകളും ന്യൂട്രീഷ്യനിസ്റ്റുകളും നിർദേശിക്കുന്ന ഭക്ഷണയിനം കൂടിയാണ് കിഴങ്ങ്.കൂടുതൽ ഫൈബർ അടങ്ങിയ മധുരക്കിഴങ്ങ് ആണ് ഏറ്റവും നല്ലത്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News