കൊളസ്ട്രോള്‍ കുറക്കാൻ വെളുത്തുള്ളി

കൊളസ്ട്രോളിന്റെ അളവ്‌ ശരീരത്തിൽ കൂടിയാൽ പല രോഗങ്ങൾക്കും കാരണമാകും

Update: 2022-11-05 16:43 GMT
Advertising

ഇന്ന് പലരുടെയും പ്രധാന പ്രശ്നമായ കൊളസ്ട്രോള്‍ മാരകമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ്‌ മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ കൂടിയാൽ പല രോഗങ്ങൾക്കും കാരണമാകും. രക്തത്തിൽ കൊളസ്ട്രോളിൻറെ അളവ് കൂടിയാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടും ഇത് ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാക്കുന്നു. ഇതു ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കാം. കൊളസ്ട്രോളിനെ വരുതിയിലാക്കാനുള്ള എളുപ്പ വഴി അടുക്കളയിൽ തന്നെ ഉണ്ട്. 

വെളുത്തുള്ളി

വെളുത്തുള്ളിയുടെ നാല് അല്ലി രാവിലെയോ വൈകീട്ടോ ചവരച്ചരച്ച് കഴിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന ആൽക്കെലോയിഡ് അടങ്ങിയിട്ടുണ്ട് ഇത് വായിലെ ഉമിനീരുമായി കൂടിചേർന്ന് അല്ലിഡിൻ എന്ന ആൽക്കെലോയിഡ് ഉണ്ടാകുന്നു. ഇത് ശരീരത്തിലെ കൊളസ്ട്രോള്‍ കുറക്കാൻ സഹായിക്കും. ആൽക്കെലോയിഡുകള്‍ അടങ്ങിയിട്ടുള്ളതിനാലാണ് വെളുത്തുള്ളി കഴിക്കുമ്പോള്‍ പുകച്ചിൽ അനുഭവപ്പെടുന്നത്. വെളുത്തുള്ളി അച്ചാറിട്ടോ, കറികളിലോ ഉപയോഗിക്കുമ്പോള്‍ ഈ ഗുണം ലഭിക്കില്ല. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് നെഞ്ചെരിച്ചിലിനും മറ്റും കാരണമാകും.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News