Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
എ, ബി, ഒ എന്നിവയാണ് ലോകത്ത് പൊതുവില്‍ കണ്ടുവരുന്ന രക്തഗ്രൂപ്പുകള്‍. ഇവയ്ക്ക് പോസിറ്റീവും നെഗറ്റീവും ഗ്രൂപ്പുകളുണ്ട്. എന്നാല്‍ അപൂര്‍വമായ രക്തഗ്രൂപ്പുകളും ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ബോംബെ ബ്ലഡ് ഗ്രൂപ്പ് 1952ല്‍ മുംബൈയിലാണ് ഇത് കണ്ടെത്തിയത്. അന്നത്തെ ബോംബെയിൽ കണ്ടുപിടിച്ചതിനാൽ ഇത് ബോംബെ ബ്ലഡ് ഗ്രൂപ്പ് എന്ന് അറിയപ്പെടുന്നു. ഇന്ത്യയിൽ 10,000ത്തിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന ബ്ലഡ് ഗ്രൂപ്പാണ് ഇത്.
എബിഒ ഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നായ 'എച്ച്' ആന്റിജൻ ഇല്ലാത്ത അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. എച്ച് ആന്റിജനെ ഉണ്ടാക്കാൻ സഹായിക്കുന്ന എൻസൈമിന്റെ അഭാവമാണ് ഈ വ്യത്യസ്തയ്ക്ക് കാരണം. ബോംബെ രക്തഗ്രൂപ്പുകളുള്ള ആളുകൾക്ക് മറ്റൊരു ഗ്രൂപ്പിൽപ്പെടുന്ന രക്തം സ്വീകരിക്കാൻ കഴിയില്ല. എല്ലാ രക്ത ഗ്രൂപ്പിൽപ്പെടുന്ന ആളുകൾക്കും രക്തദാനം ചെയ്യാൻ സാധിക്കുന്നവരാണ് ഒ നെഗറ്റീവ് ഗ്രൂപ്പുകാർ, എന്നാൽ ബോംബെ ബ്ലഡ് ഉള്ളവർക്ക് അത് സ്വീകരിക്കാൻ കഴിയില്ല.
എന്നാല്‍ അതിലും അപൂര്‍വ്വമായ ഒരു രക്തഗ്രൂപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതാണ് സ്വര്‍ണ്ണം രക്തം. ഗോൾഡൻ ബ്ലഡ് ഗ്രൂപ്പിന് ആർഎച്ച് നൾ (RhNull) എന്നൊരു പേരുകൂടിയുണ്ട്. ലോകത്ത് തന്നെ 50ൽ താഴെ പേര്‍ക്ക് മാത്രമാണ് ഈ രക്തഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1961ലാണ് ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ് ആദ്യമായി തിരിച്ചറിയുന്നത്. ആർഎച്ച് ആന്റീജനുകൾ ഇല്ലാത്തതിനാലാണ് ഇതിനെ ആർഎച്ച് നൾ ഗ്രൂപ്പ് എന്നും വിളിക്കുന്നത്. അമേരിക്ക, കൊളംബിയ, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഗോൾഡൻ ബ്ലഡ് ഗ്രൂപ്പുള്ള ആളുകളെ കണ്ടെത്തിയിട്ടുള്ളത്.
ഇതില്‍ രക്തദാന ദാതക്കള്‍ വെറും ഒൻപത് പേര്‍ മാത്രമാണ്. നമ്മുടെ ഒരു രക്തകോശത്തിന് ഒപ്പം 342 ആന്‍റിജന്‍സ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവ ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കും. ആന്‍റിജന്‍റെ സാന്നിധ്യവും അസാന്നിധ്യവും പരിഗണിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് നിര്‍ണ്ണയിക്കുന്നത്. അതായത് ഒരു വ്യക്തിയുടെ രക്തത്തില്‍ 345 ആന്‍റിജനുകളില്‍ 160 എണ്ണമെങ്കിലും കാണും. ഇവയില്‍ ആര്‍എച്ച് സിസ്റ്റത്തിന്‍റെ 61 ആന്‍റിജനുകളുണ്ടാകും. ഇവ മുഴുവന്‍ ഇല്ലാത്ത രക്തഗ്രൂപ്പാണ് ആര്‍എച്ച് നള്‍ രക്ത ഗ്രൂപ്പ് അഥവ സ്വര്‍ണ രക്തം.
ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ് ഉള്ളവർക്ക് ആര്‍ക്ക് വേണമെങ്കിലും രക്തം നല്‍കാന്‍ കഴിയുമെങ്കിലും ലോകത്ത് ഒൻപത് പേരില്‍ നിന്ന് മാത്രമേ രക്തം സ്വീകരിക്കാൻ സാധിക്കുകയുള്ളു.