കുട്ടികൾ അമിതമായി മധുരം കഴിക്കുന്നുണ്ടോ?; കുറക്കാനുണ്ട് മാര്‍ഗങ്ങള്‍

കുട്ടികളല്ലേ, അവരിപ്പോഴല്ലേ മധുരവും മിഠായിയുമെല്ലാം കഴിക്കേണ്ടത് എന്ന് പറയാൻ ചുറ്റും നിരവധി പേരുണ്ടാകും.എന്നാൽ അവരുടെ ആരോഗ്യം തന്നെയാണ് മുഖ്യം

Update: 2026-01-05 05:22 GMT

മധുരം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. കുട്ടികളാണെങ്കിൽ പിന്നെ പറയേണ്ട..ചോക്‌ളേറ്റുകളും കേക്കുകളും മധുരപലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കുകളുമെല്ലാം കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.കുട്ടികളല്ലേ,അവര് കുറച്ചധികം മിഠായികളും മധുരപലഹാരങ്ങളും കഴിച്ചാലെന്താണ് എന്ന ചിന്ത ആദ്യമേ മാറ്റിവെക്കുക.  മുതിർന്നവരെപ്പോലെതന്നെ മധുരം അമിതമായി കഴിക്കുന്നത് കുട്ടികളെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കും.

അമിതമായ മധുരം കുട്ടികളെ ബാധിക്കുന്നത് ഇങ്ങനെ...

പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് കുട്ടികളുടെ വിശപ്പ് കുറയ്ക്കും. കുട്ടികൾ മറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നതിനോട് മടി കാണിക്കാനും തീരെ  ഭക്ഷണം കഴിക്കാതിരിക്കാനും ഇത് കാരണമാകും. ശരിയായ ഭക്ഷണം കഴിച്ചില്ലെങ്കിൽ അവരുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, അയൺ, നാരുകൾ തുടങ്ങിയ പോഷകങ്ങൾ നഷ്ടപ്പെടാനും ഇടയാക്കും..മധുരം അമിതമായി കഴിക്കുന്നത് വയറുവേദനക്കും അസ്വസ്ഥതക്കും കാരണമാകും. കൂടാതെ പകൽ സമയങ്ങളിൽ പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുട്ടികൾക്ക് ഉറക്കക്കുറവുണ്ടാക്കും.

Advertising
Advertising

മധുരം കുറക്കാം ഇങ്ങനെ...

കുട്ടികൾ കൂടുതലായി മധുരം കഴിക്കുന്നത് എങ്ങനെ കുറക്കാം എന്ന് ചിന്തിക്കുന്നതിന് മുമ്പ് കുട്ടികൾ മുതിർന്നവരെ കണ്ടാണ് പഠിക്കുന്നത് എന്ന് മറക്കാതിരിക്കുക. മുതിർന്നവർ കൂടുതലായി മധുരം കഴിക്കുന്നത് സ്ഥിരമായി കുട്ടികൾ കാണുമ്പോൾ അതിലൊരു തെറ്റുമില്ലെന്ന് ചിന്ത അവരിലുണ്ടാകും.എന്നാൽ മുതിർന്നവർ സമീകൃതാഹാരത്തോടൊപ്പം മിതമായ അളവിൽ മധുരപലഹാരങ്ങളും ലഘുഭക്ഷണവും കഴിക്കുന്നതാണ് കാണുന്നതെങ്കിൽ ആ ശീലം അവരും പിന്തുടരും.

മധുരം കുറക്കുന്നതിനോടൊപ്പം തന്നെ കുട്ടികൾക്കുള്ള ഭക്ഷണങ്ങളിൽ പ്രോട്ടീൻ, നാരുകൾ, നട്‌സ്, തൈര്, മുട്ട, പഴങ്ങൾ, പച്ചക്കറികൾ, എന്നിവ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

ഭക്ഷണം കഴിച്ചശേഷം ചെറിയ രീതിയിലുള്ള മധുരം കഴിക്കാൻ അനുവദിക്കുക. ഇങ്ങനെ ചെയ്യുന്നത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കും.

കുട്ടികൾക്ക് നിശ്ചിതമായ ഇടവേളകൡ ഭക്ഷണവും ലഘുഭക്ഷണവും ആവശ്യത്തിന് വെള്ളവും നൽകുന്നത് ദിവസം മുഴുവൻ മധുരമുള്ള ഭക്ഷണം കഴിക്കാനുള്ള ആസക്തി കുറക്കാൻ സഹായിക്കും.

എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്താലോ,പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങിയാലോ മിഠായിയോ ചോക്‌ളേറ്റോ ഐസ്‌ക്രീമോ വാഗ്ദാനം ചെയ്യുന്ന മാതാപിതാക്കളാണോ നിങ്ങൾ..എങ്കിൽ ആ ശീലം ഒഴിവാക്കുക.മധുരം കഴിക്കുന്നത് നല്ല കാര്യമാണെന്ന ചിന്ത കുഞ്ഞുമനസില്‍ ഉറക്കാന്‍ ഇത് കാരണമാകും.കൂടാതെ  മധുരത്തോട് കുട്ടികൾക്ക് കൂടുതൽ ഇഷ്ടവും അത് കഴിക്കാനുള്ള ത്വരയും കൂട്ടും.

വീട്ടിൽ എന്തെങ്കിലും പരിപാടിയോ കല്യാണമോ നടക്കുമ്പോഴായാലും കുട്ടികളുടെ ആരോഗ്യം നോക്കി മാത്രം അവരെ മധുരം കഴിക്കാൻ അനുവദിക്കുക.കുട്ടികളല്ലേ, അവരിപ്പോഴല്ലേ മധുരവും മിഠായിയുമെല്ലാം കഴിക്കേണ്ടത് എന്ന് പറയാൻ ചുറ്റും നിരവധി പേരുണ്ടാകും.എന്നാൽ അവരുടെ ആരോഗ്യം തന്നെയാണ് മുഖ്യം. നല്ല ഭക്ഷണശീലങ്ങൾ വീട്ടിനകത്ത് നിന്ന് തന്നെ പഠിച്ചു ശീലക്കാനും അവർക്ക് അവസരമുണ്ടാക്കുക.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News