ഞാവല്‍പ്പഴം ചുമ്മാതങ്ങ് കഴിച്ചാൽ പോരാ; അറിഞ്ഞിരിക്കാം ഞാവലിന്റെ ​ഗുണങ്ങൾ

പോഷകങ്ങള്‍ ഏറെയുള്ള ഞാവല്‍ പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ല പഴമാണ്.

Update: 2023-10-01 13:44 GMT
Editor : anjala | By : Web Desk
Advertising

പഴങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പഴങ്ങളിലെ മധുരം സ്വാഭാവിക മധുരമായതിനാല്‍ തന്നെ പ്രമേഹ രോഗികള്‍ക്ക് പോലും ഇത് ആരോഗ്യകരവുമാണ്. ഇത്തരത്തില്‍ ഒന്നാണ് ഞാവല്‍പ്പഴം. പോഷകങ്ങള്‍ ഏറെയുള്ള ഒന്നാണ് ഞാവല്‍. പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാവുന്ന നല്ല പഴമാണിത്.

പ്രമേഹത്തിന് മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ് ഞാവല്‍ക്കുരു. ഇത് ഉണക്കിപ്പൊടിച്ച് അര ടീസ്പൂണ്‍ രാവിലെ വെറും വയറ്റില്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് പ്രമേഹത്തിന് നല്ല മരുന്നാണ്. മാത്രമല്ല, ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്ന് കൂടിയാണ് ഇത്. ഞാവല്‍ക്കുരു മാത്രമല്ല പഴം തന്നെയായി കഴിയ്ക്കുന്നതും നല്ലതാണ്.

കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഞാവല്‍പ്പഴം. ഇതിന്റെ ഇല ചവച്ചരച്ച് കഴിയ്ക്കുന്നത് ദഹനത്തിന് സഹായിക്കുന്നു. പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്ക് മരുന്നാണ്. മലബന്ധം മാറാനും, ദഹനക്കേടിന് പരിഹാരമായും പ്രവര്‍ത്തിക്കുന്നു. ഇതിൽ നാരുകള്‍ അടങ്ങിയതിനാൽ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ്. കലോറി കുറഞ്ഞതിനാൽ തടി കുറയ്ക്കാനും ഏറെ സഹായിക്കുന്നു.

ചര്‍മരോഗ്യത്തിന് മികച്ചതാണ് ഞാവല്‍പ്പഴം. ഇതിലെ ആന്റി ഓക്‌സിഡന്റുകളും വൈറ്റമിന്‍ എയുമാണ് ഗുണം നല്‍കുന്നത്. അയേണ്‍ അടങ്ങിയതിനാൽ ഇത് നിറം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്നു. മുഖത്തെ ചുളിവുകള്‍, വരകള്‍ എന്നിവ മാറാന്‍ ഇതിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ സഹായിക്കും. ചര്‍മത്തിന്റെ തിളക്കത്തിനും ‍‍ഞാവൽ നല്ലതാണ്.

ഹൃദയാരോഗ്യത്തിന് ഞാവല്‍പ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകള്‍ നല്ലതാണ്. ഇതിലെ, ഡയറ്റെറി ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നു. ഞാവലിൽ അടങ്ങിയ പൊട്ടാസ്യം സ്‌ട്രോക്ക് തടയാനും ബിപി കുറയ്ക്കാനും ഹൃദയ പ്രശ്‌നങ്ങള്‍ തടയാനുമെല്ലാം ഏറെ നല്ലതാണ്.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News