ഇങ്ങനെ ചെയ്താൽ പഴങ്ങളും പച്ചക്കറികളും ആഴ്ചകളോളം ഫ്രഷായി സൂക്ഷിക്കാം!

ചില പ്രത്യേക രീതിയിൽ സൂക്ഷിച്ചാൽ പഴങ്ങളും പച്ചക്കറികളും പുതുമയോടെ സൂക്ഷിക്കാം

Update: 2025-11-23 03:26 GMT
Editor : Jaisy Thomas | By : Web Desk

പഴങ്ങളും പച്ചക്കറികളും നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണക്രമത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ്. എന്നാൽ പൊന്നുംവില കൊടുത്ത വാങ്ങുന്ന ഇവ വാങ്ങി പിറ്റേ ദിവസം തന്നെ കേടുവരുന്ന അവസ്ഥയാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് വച്ചാൽ പിന്നീട് പാചകം ചെയ്യാനെടുക്കുമ്പോൾ ചിലപ്പോൾ പച്ചക്കറികൾ ചീഞ്ഞിട്ടുണ്ടാകും. ചില പ്രത്യേക രീതിയിൽ സൂക്ഷിച്ചാൽ പഴങ്ങളും പച്ചക്കറികളും പുതുമയോടെ സൂക്ഷിക്കാമെന്ന് പറയുകയാണ് ഇൻഫ്ലുവൻസറായ അര്‍മെൻ ആദംജാൻ .

1. മുന്തിരി ഒരു സിപ്‍ലോക്ക് ബാഗിൽ ചെറിയ ദ്വാരങ്ങൾ ഇട്ട് റഫ്രിജറേറ്ററിൽ വച്ചാൽ രണ്ടാഴ്ച വരെ കേടുകൂടാതെയിരിക്കും

Advertising
Advertising

2.സെലറിയുടെ തണ്ടുകൾ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ സെലറിയുടെ മൃദുത്വവും ജലാംശവും നിലനിർത്താൻ കഴിയും. പതിവായി വെള്ളം മാറ്റാൻ മറക്കരുത്

3.ലെറ്റൂസിന്റെ ഓരോ തണ്ടും വെവ്വേറെ ഫോയിലിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ വച്ചാൽ ഒരു മാസം വരെ ക്രിസ്പിനെസ് നിലനിർത്താൻ സാധിക്കും

4. ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് അതിൽ കുത്തിനിര്‍ത്തിയ നിലയിൽ ക്യാരറ്റ് വച്ചാൽ ഏകദേശം മൂന്നാഴ്ച വരെ പുതുമയോടെ ഇരിക്കും

5. കൂൺ ഒരു പേപ്പർ ബാഗിൽ സൂക്ഷിച്ചാൽ ഏഴ് ദിവസം വരെ ഫ്രഷായി ഇരിക്കും. ഇത് വഴുവഴുപ്പും കേടുപാടുകളും തടയും

6. ചോളം സിപ്പ് ബാഗിലിട്ട് ഫ്രിഡ്ജിൽ വച്ചാൽ ഒരാഴ്ചയോളം കേടുകൂടാതെ ഇരിക്കും

7. സാലഡ് വെള്ളരി ഒരു പേപ്പര്‍ ബാഗിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News