കരള്‍ ശുദ്ധീകരിക്കാം; ഈ അഞ്ചു പാനീയങ്ങളിലൂടെ

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ

Update: 2022-01-19 06:35 GMT

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിന്‍റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും. കരള്‍ രോഗം ബാധിച്ച് കഴിഞ്ഞാല്‍ അത് കരളിനെ മാത്രമല്ല ശരീരത്തിന്‍റെ ഓരോ അവയവങ്ങളെയായി ബാധിക്കാന്‍ തുടങ്ങുന്നു. ജനിതക രോഗങ്ങള്‍, പിത്താശയ സംബന്ധമായ പ്രശ്‌നങ്ങള്‍, കരള്‍ വീക്കം എന്നിവയെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ടു തന്നെ കരളിനെ ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും ചിട്ടയായ ജീവിതചര്യയിലൂടെയും കരളിനെ സംരക്ഷിക്കാം. ചില പാനീയങ്ങള്‍ കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അവയേതെന്ന് നോക്കാം.

Advertising
Advertising



1. കോഫി

ആഗോളതലത്തില്‍ ജനപ്രിയമായിട്ടുള്ള പാനീയമാണ് കോഫി. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ ഒരു കപ്പ് കാപ്പിയിലൂടെ സാധിക്കും. കൂടാതെ, ശരിയായ അളവിൽ കാപ്പി കഴിക്കുന്നത് കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. ''കാപ്പിയുടെ മിതമായ ഉപഭോഗം കരളിനെ രോഗവിമുക്തമാക്കാൻ സഹായിക്കുമെന്ന് പരീക്ഷണാത്മക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാപ്പിയുടെ ഉപയോഗം കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നു, അതേസമയം ഗ്ലൂട്ടത്തയോൺ - ശക്തമായ ആന്‍റി ഓക്‌സിഡന്‍റ്-ഉൽപാദനം വർധിപ്പിക്കുന്നതിലൂടെ ആന്‍റി ഓക്‌സിഡന്‍റ് ശേഷി കൂട്ടുന്നു'' ന്യൂട്രിഷനിസ്റ്റ് രൂപാലി ദത്ത പറയുന്നു.


2.ഗ്രീന്‍ ടീ

ഗ്രീൻ ടീയും വ്യായാമവും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ​ഗ്രീന്‍ ടീ ഫാറ്റി ലിവര്‍ രോഗം പിടിപെടാനുള്ള സാധ്യത 75 ശതമാനം കുറയ്ക്കുമെന്നും പഠനത്തില്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് വേണം ​ഗ്രീന്‍ ടീ കുടിക്കേണ്ടത്. കാരണം, രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു.


3.മഞ്ഞള്‍ ചായ

നിരവധി ആരോഗ്യഗുണങ്ങളുള്ള മഞ്ഞള്‍ കരളിനും നല്ലതാണ്. എൻസൈമുകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് ഡിറ്റോക്സ് പ്രക്രിയയെ പിന്തുണയ്ക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മഞ്ഞള്‍ സഹായിക്കുന്നു. ദിവസവും മഞ്ഞള്‍ച്ചായ ശീലമാക്കിയാല്‍ അത് കരളിനും ഗുണം ചെയ്യും.


4.നെല്ലിക്ക ജ്യൂസ്

ആന്‍റി ഓക്‌സിഡന്‍റുകള്‍, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, വിറ്റാമിൻ സി തുടങ്ങി നിരവധി അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് നെല്ലിക്ക. ഈ ഘടകങ്ങൾ വിഷവസ്തുക്കളെ പുറന്തള്ളാനും കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനും നെല്ലിക്ക നല്ലതാണ്.



5.ബീറ്റ്റൂട്ട് ജ്യൂസ്

നമ്മുടെ പോഷക സമ്പുഷ്ടമായ ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്താനുള്ള ആരോഗ്യകരമായ പച്ചക്കറിയാണ് ബീറ്റ്റൂട്ട്.ഇതിൽ ആന്റിഓക്‌സിഡന്റുകളും ഫോളേറ്റ്, പെക്റ്റിൻ, ബെറ്റാലൈൻ, ബീറ്റൈൻ തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.കൂടാതെ, ഇത് ആവശ്യമായ അളവിൽ നാരുകൾ, മാംഗനീസ്, പൊട്ടാസ്യം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ നൽകുന്നു. ഈ പോഷകങ്ങൾ പിത്തരസത്തിന്‍റെ ഒഴുക്ക് മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഇത് നമ്മുടെ ശരീരത്തിൽ നിന്ന് വിഷ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഈ പാനീയങ്ങൾ ഉൾപ്പെടുത്തുകയും ആരോഗ്യകരമായ ജീവിതം ആസ്വദിക്കുകയും ചെയ്യുക. ഏതെങ്കിലും തരത്തിലുള്ള ജീവിതശൈലി മാറ്റത്തിലേക്ക് മാറുന്നതിനു മുമ്പ് ഡോക്ടറുമായി ബന്ധപ്പെടുക.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News