ജീവിത ശൈലി രോഗത്തിന് പരിഹാരം കാണാന്‍ മൈക്രോഗ്രീന്‍

ഇലക്കറിയെക്കാളും പത്തിരട്ടി പോഷകഗുണം നിറഞ്ഞ കുഞ്ഞുചെടികള്‍

Update: 2022-09-30 07:56 GMT

ഇന്ന് വളരെയധികം പ്രചാരമുള്ള കൃഷിരീതിയാണ് മൈക്രോഗ്രീന്‍. കൃഷിയുടെ ലാളിത്യവും മികച്ച പോഷകഗുണവുമാണ് ഇതിന് കാരണം. പേര് സൂചിപ്പിക്കുന്നതുപോലെ പച്ചക്കറികളുടെ വളരെ ചെറിയ തൈകളാണിവ. വിത്തുമുളച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിളവെടുക്കുന്നവ, വിത്തിന്‍റെയും വേരിന്‍റെയും, ഇലക്കറിയുടെയും ഗുണം ചേർന്നത്. ഏത് ഇലക്കറിയെക്കാളും പത്തിരട്ടി പോഷകഗുണം ഈ കുഞ്ഞുചെടികള്‍ക്കുണ്ട്.

ചീരയടക്കം നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഏത് ഇലക്കറിയെക്കാളും പോഷകഗുണം മൈക്രോഗ്രീനുകൾക്കുണ്ട്. നേരത്തെ തന്നെ പയർ വർഗങ്ങൾ മുളപ്പിച്ച് കഴിക്കുന്ന പതിവ് പലർക്കുമുണ്ട്. എന്നാലിത് കുറച്ചുകൂടി വളർത്തണം എന്നത് മാത്രമാണ് വ്യത്യാസം.പയറുവർഗങ്ങൾ, ധാന്യങ്ങൾ ,ഉലുവ, കടുക് തുടങ്ങി ഏതു വിത്തും മൈക്രോഗ്രീൻ ആയി വളർത്തി എടുക്കാം.

Advertising
Advertising

കൃഷിരീതി

കൃഷിസ്ഥലമോ വലിയ പരിചരണമോ ഇല്ലാതെ മണ്ണിൽ തൊടാതെ മൈക്രോഗ്രീൻ കൃഷി ചെയ്യാം .10 മുതൽ 15 ദിവസം വരെയാണ് മൈക്രോഗ്രീനിന്‍റെ വളർച്ചാ കാലഘട്ടം. വിതയ്ക്കുന്നതിനുമുമ്പായി വിത്ത് 10-12 മണിക്കൂര്‍ കുതിര്‍ത്തുവെക്കണം. പാതിമുളച്ച വിത്തുപാകിയ ശേഷം അതിനുമുകളില്‍ വിത്തിന്‍റെ ഇരട്ടി കനത്തില്‍ മണ്ണോ ചകിരിച്ചോറോ വിരിക്കണം. രണ്ടിലപ്രായത്തില്‍ വിളവെടുക്കാം. ഒരുട്രേയില്‍നിന്നും ഒരു വര്‍ഷം 3 തവണ വിളവെടുക്കാം. മണല്‍നിരപ്പിന് മുകളില്‍വെച്ച് മുറിച്ചെടുത്തശേഷം നന്നായി കഴുകി ഉപയോഗിക്കാം. രോഗപ്രതിരോധശേഷി നല്‍കുന്നതിലും മൈക്രോഗ്രീന്‍ ഏറെ മുന്നിലാണ്.

കൊളസ്‌ട്രോൾ കുറയ്ക്കും

ചുവന്ന കാബേജ് മൈക്രോഗ്രീൻസ് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്ന കരൾ കൊളസ്‌ട്രോൾ, കോശജ്വലന സൈറ്റോകൈനുകൾ, എൽഡിഎൽ കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കുന്നുണ്ട്

കുടലിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

മെക്രോഗ്രീൻസ് പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ മലബന്ധം അല്ലെങ്കിൽ മറ്റ് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. കൂടാതെ, ഡയറ്ററി ഫൈബർ 'പ്രീബയോട്ടിക്' അല്ലെങ്കിൽ മനുഷ്യ മൈക്രോബയോമിലെ 'നല്ല' ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കുന്ന ഒരു വസ്തുവായി പ്രവർത്തിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു.

രക്തസമ്മർദ്ദം കുറയ്ക്കും

ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്ന അവശ്യ പോഷകങ്ങളായ നാരുകളും വിറ്റാമിൻ കെയും മൈക്രോഗ്രീനുകളിൽ സമ്പന്നമാണ്.

അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കും

ആന്‍റിഓക്സിഡന്‍റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ഉയർന്ന പോളിഫെനോൾ അടങ്ങിയ ഭക്ഷണങ്ങൾ അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കുന്നു.

ഹൃദ്രോഗസാധ്യത കുറയ്ക്കും

ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആന്‍റിഓക്സിഡന്റുകളുടെ ഒരു വിഭാഗമായ പോളിഫെനോൾസ് മൈക്രോഗ്രീനുകളിൽ ധാരാളമുണ്ട്. മൃഗ ഗവേഷണമനുസരിച്ച്, മൈക്രോഗ്രീൻസ് ട്രൈഗ്ലിസറൈഡിന്‍റെയും മോശം എൽഡിഎൽ കൊളസ്‌ട്രോളിന്‍റെയും അളവ് കുറയ്ക്കും.

പ്രമേഹത്തെ ക്രമപ്പെടുത്തും

പ്രമേഹം എന്ന ജീവിത ശൈലി രോഗത്തിന് വളരെയധികം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മൈക്രോഗ്രീന്‍. ദിവസവും ഇത് ശീലമാക്കിയാല്‍ പ്രമേഹത്തെ ക്രമപ്പെടുത്തും.

മൈക്രോഗ്രീനുകൾ പലതരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. സലാഡുകൾ, സാൻഡ്‍വിച്ചുകൾ, എന്നിവയില്‍ ഇതു ഉപയോഗിക്കാം. മൈക്രോഗ്രീന്‍ ജ്യൂസാക്കി കുടിക്കാവുന്നതാണ്. സ്മൂത്തികളിലും ഉപയോഗിക്കാം. ഗോതമ്പ് പുല്ല് മൈക്രോഗ്രീനായി വളര്‍ത്തി ജ്യൂസാക്കി കഴിക്കാം. പിസ, സൂപ്പ്, ഓംലെറ്റ്, കറികള്‍ എന്നിവ അലങ്കരിക്കാനും മൈക്രോഗ്രീനുകളെ ഉപയോഗപ്പെടുത്താം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News