നിലക്കടലയോ ബദാമോ?; ശരീരഭാരം കുറയ്ക്കാൻ ഏതാണ് കൂടുതൽ നല്ലത്?

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ പ്രധാനമായി കഴിക്കുന്ന ഭക്ഷണമാണ് നിലക്കടലയും ബദാമും

Update: 2025-10-27 14:16 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo | TOI

ശരീരഭാരം കുറക്കാൻ നിരവധി മാർ​ഗങ്ങൾ തേടുന്നവരാണ് നമ്മളിൽ പലരും. സാമൂഹികമാധ്യമങ്ങളിൽ ഇതിനായി നിരവധി ഡയറ്റുകളും വർക്ഔട്ടുകളും പലരും പങ്കുവെക്കാറുമുണ്ട്. കൃത്യമായി വ്യായാമം ചെയ്യുന്നതും ആരോ​ഗ്യകരമായ ഭക്ഷണശീലം തുടരുന്നതും ശരീരഭാരം കുറയ്ക്കുന്നതിനുള്ള സുപരിചിത മാർ​ഗങ്ങളാണ്.

ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ പ്രധാനമായി കഴിക്കുന്ന ഭക്ഷണമാണ് നട്സ്. നിലക്കടലയും ബദാമും ഭാരം കുറയ്ക്കുന്നതിനായി കഴിക്കാറുണ്ട്. എന്നാൽ ഭാരം കുറയ്ക്കാൻ ഇതിൽ ഏതാണ് കൂടുതൽ നല്ലത്?

നിരവധി പോഷകങ്ങള്‍ അടങ്ങിയ ബദാം ആരോഗ്യത്തിന് പലതരത്തില്‍ ഗുണം ചെയ്യും. ബദാം പതിവായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത മുതല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ വരെ സഹായിക്കും. ആന്‍റിഓക്സിഡന്‍റുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, കാല്‍സ്യം തുടങ്ങിയ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളുടെ കലവറയാണ് ബദാം.

Advertising
Advertising

ബദാമിൽ നാരുകൾ, വിറ്റാമിൻ ഇ, ധാതുക്കൾ എന്നിവ കൂടുതലാണ്. ഇത് കൊണ്ട് തന്നെ വിശപ്പ് നിയന്ത്രിക്കുന്നതിനും, ഉപാപചയ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും സഹായിക്കും. പ്രതിദിനം ഏകദേശം 10–100 ഗ്രാം ബദാം പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്താനും ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താനും സഹായിക്കുമെന്ന് ജേണൽ ഓഫ് ന്യൂട്രിയന്റ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ശരീരഭാരം കുറയ്ക്കാൻ പലരും തിരഞ്ഞെടുക്കുന്ന ആഹാരമാണ് നിലക്കടല. കലോറി അല്പം കൂടുതലാണെങ്കിലും ഇതിലെ നാരുകളുടെ അളവും പ്രോട്ടീനും വിശപ്പ് കൂടുതൽ നേരം നിയന്ത്രിക്കാൻ സഹായിക്കും. ഇടയ്ക്കിടെ വിശപ്പ് കുറയ്ക്കാൻ കഴിയുന്നത് കൊണ്ടാണ് ശരീരഭാരം കുറയ്ക്കാനാവുമെന്ന് പറയുന്നതും.

100 ഗ്രാം നിലക്കടലയിൽ ഏകദേശം 23 ഗ്രാം പ്രോട്ടീൻ, രണ്ട് ഗ്രാം നാരുകൾ, ഏകദേശം 166 കലോറി എന്നിവ അടങ്ങിയിരിക്കുന്നു. നിലക്കടലയിൽ ഫോളേറ്റ്, നിയാസിൻ എന്നിവയുൾപ്പെടെയുള്ള ബി വിറ്റാമിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റാനും ഉപാപചയ പ്രക്രിയകളെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഇത് ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

കലോറി എരിച്ചുകളയുന്നതിനുള്ള മികച്ച മാർഗമാണ് പ്രോട്ടീൻ. നാരുകൾ, പ്രോട്ടീൻ, ഹൃദയത്തിന് ഗുണകരമായ കൊഴുപ്പുകൾ എന്നിവ നിലക്കടലയിൽ ധാരാളമാണ്. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കും. നിലക്കടലയിൽ ആരോഗ്യകരമായ കൊഴുപ്പുകളായ മോണോസാചുറേറ്റഡ് ഫാറ്റി ആസിഡുകൾ, പോളിഅൺസാചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമുണ്ട്. വീക്കം, പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം എന്നിവ കുറയ്ക്കാൻ ഇവ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ബദാമും നിലക്കടലയും വളരെ ഫലപ്രദമാണ്. ഉയർന്ന പ്രോട്ടീൻ ലഭിക്കുന്നതിന് നിലക്കടല മികച്ചൊരു ഭക്ഷണമാണ്. ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. മറുവശത്ത്, നാരുകളുടെ അളവ് വർദ്ധിപ്പിക്കാനും ആന്റിഓക്‌സിഡന്റുകൾ വർദ്ധിപ്പിക്കാനും ബദാം അനുയോജ്യമാണ്. ഈ പോഷകങ്ങൾ മൊത്തത്തിലുള്ള അസ്ഥികളുടെയും ഹൃദയത്തിന്റെയും ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

രണ്ട് നട്സുകളും ഗുണം ചെയ്യുമെങ്കിലും ബദാമിലെ ഉയർന്ന നാരുകളുടെ അളവ് കാരണം വയറു നിറയുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു, അതേസമയം നിലക്കടല പേശികളുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News