ടൈപ്പ് ടു പ്രമേഹം മുതല്‍ പൊണ്ണത്തടി വരെ; കുട്ടികള്‍ക്ക് സ്ഥിരമായി ബിസ്കറ്റ് കൊടുത്താലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍

ബിസ്‌ക്കറ്റുകളിലും കുക്കീസുകളിലും ഉയർന്ന അളവിൽ ശുദ്ധീകരിച്ച പഞ്ചസാര അടങ്ങിയിട്ടുണ്ട്

Update: 2026-01-14 10:36 GMT

ബിസക്റ്റ് കഴിക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. എന്നാല്‍ ചോക്ലേറ്റ്, ക്രീം എന്നിവ അടങ്ങിയ കുക്കീസുകളും ബിസ്‌ക്കറ്റുകളും കഴിക്കാന്‍ കൂടുതല്‍ ഇഷ്ടം കാണിക്കുന്നത് കുട്ടികളാണ്.പല കുട്ടികളും ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുമെങ്കിലും ബിസ്കറ്റുകളും കുക്കീസുകളും കഴിക്കാന്‍ താല്‍പര്യം കാണിക്കാറുണ്ട്. ബിസ്കറ്റെങ്കില്‍ ബിസ്കറ്റ് എന്ന് കരുതി മാതാപിതാക്കളും ഇവ അമിതമായി വാങ്ങി നല്‍കുകയും ചെയ്യും.എന്നാല്‍ ഇവ കൂടുതലായി ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. 

Advertising
Advertising

ടൈപ്പ് 2 പ്രമേഹം

ബിസ്‌ക്കറ്റുകളിലും കുക്കീസുകളിലും ഉയർന്ന അളവിൽ ശുദ്ധീകരിച്ച പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് കലോറി വർധിപ്പിക്കുകയും ശരീരഭാരം വർധിപ്പിക്കുകയും ദന്ത പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും.കൂടാതെ ചെറുപ്രായത്തിൽ തന്നെ ടൈപ്പ് 2 പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ദഹനപ്രശ്നങ്ങള്‍

പല ബിസ്‌ക്കറ്റുകളും കുക്കികളും മൈദ, പൂരിത കൊഴുപ്പ്, കൃത്രിമ സുഗന്ധങ്ങൾ, നിറങ്ങൾ, സോഡിയം, പ്രിസർവേറ്റീവുകൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും കാരണമാകും.

ദന്താരോഗ്യം​

ബിസ്കറ്റുകളിലും കുക്കികളിലും സാധാരണയായി കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് വായിൽ ദോഷകരമായ ബാക്ടീരിയകള്‍ വളരാന്‍ കാരണമാകും. കൂടാതെ പല്ലുകള്‍ കേടുവരാനും നശിക്കാനും കാരണമാകും.

കുറഞ്ഞ പോഷക മൂല്യം

വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയ ഒരു പോഷകങ്ങളും ബിസ്‌ക്കറ്റുകളിലും കുക്കീസുകളിലും അടങ്ങിയിട്ടില്ല.മാത്രവമില്ല,പഞ്ചസാരയും പ്രിസര്‍വേറ്റീകളും അടങ്ങിയിട്ടുണ്ട്. പോഷകങ്ങള്‍ക്ക് പുറമെ ഒരു കലോറിയും നല്‍കുന്നില്ല.

അനാരോഗ്യകരമായ ഭക്ഷണശീലം

ബിസ്‌ക്കറ്റുകളിലും കുക്കികളിലും പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയുടെ അടങ്ങിയിട്ടുണ്ട്.ഇത് സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്ക് കാരണമാകും.കൂടാതെ കുട്ടികളില്‍ പൊണ്ണത്തടിക്ക് വരെ കാരണമാകുകയും ചെയ്യും. 

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - ലിസി. പി

Similar News