കൂർക്കംവലി നിർത്തൂ; ഹൃദയത്തെയും തലച്ചോറിനെയും സംരക്ഷിക്കൂ

ശക്തമായി കൂർക്കം വലിക്കുന്ന ഒരാൾക്ക് സുഖമായുള്ള ഉറക്കം ലഭിക്കുന്നില്ല

Update: 2021-10-28 06:52 GMT

ഹൃദയാഘാതം അല്ലെങ്കിൽ പെട്ടെന്നുളള മരണം, ഏറ്റവും കൂടുതൽ സംഭവിക്കപ്പെടുന്ന സമയം സാധാരണയായി രാത്രി വൈകിയോ അതിരാവിലെയോ ആണ്. അതായത് ഒരാൾ ഗാഢനിദ്രയിലായിരിക്കുന്ന സമയം. ഇതിലുൾപ്പെടുന്ന മിക്കവരും ശക്തമായ കൂർക്കംവലിക്കാരും തന്മൂലം ഉറങ്ങുമ്പോൾ ശ്വാസതടസം അനുഭവപ്പെടുന്നവരും ആയിരിക്കും. ഇതാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നറിയപ്പെടുന്നത്. സ്ലീപ് അപ്നിയ ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പ്രധാന കാരണമാണെന്ന് ലോകമെമ്പാടുമുള്ള പഠനം തെളിയിക്കുന്നു.

ശക്തമായി കൂർക്കം വലിക്കുന്ന ഒരാൾക്ക് സുഖമായുള്ള ഉറക്കം ലഭിക്കുന്നില്ല. അതു മൂലം ഉണ്ടാകുന്ന പകൽ ക്ഷീണവും പകലുറക്കവും പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയ സ്തംഭനം, പക്ഷാഘാതം എന്നിവയിലെത്തിക്കുക മാത്രമല്ല, വണ്ടിയോടിക്കുന്നവരിൽ വാഹനാപകടങ്ങൾക്കു പോലും കാരണമാകുന്നു. മൂക്കിൽ തടസം ഉളളവരിൽ ആണ് കൂർക്കംവലിയും സ്ലീപ് അപ്നിയയും കൂടുതലായി കാണപ്പെടുന്നത്. ഒരു സ്ലീപ് സ്റ്റഡിയിലൂടെയോ സ്ലീപ് എൻഡോസ്കോപിയിലൂടെയോ നമുക്ക് സ്ലീപ് അപ്നിയ പരിശോധിച്ചറിയാം. അതുപോലെ മൂക്കിനുള്ളിലെ തടസ്സം സി.ടി. സ്കാനിലൂടെ നിർണ്ണയിക്കാം.

Advertising
Advertising

ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ ( minimally invasive bloodless surgery assisted with coblation device) കൂർക്കം വലിയും അതോടനുബന്ധിച്ചുള്ള നിദ്രാസ്തംഭനവും (OSA ) സുഖപ്പെടുത്താനാവും. ശസ്‌ത്രക്രിയ ചെയ്യാൻ കഴിയാത്തവർക്ക് C PAP മാസ്ക് ഗുണം ചെയ്യും.

കുട്ടികളിലുണ്ടാവുന്ന ടോൺസിലുകളിലെയും അഡ്നോയിഡ് ഗ്രന്ഥിയിലെയും നീർക്കെട്ട് അവരിൽ മൂക്കിലൂടെ ശ്വാസം എടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതു കാരണം ഉറക്കക്കുറവ്,തലവേദന,കിടക്കയിൽ മൂത്രമൊഴിക്കുക, പഠനത്തിൽ ശ്രദ്ധ കുറയുക , പല്ല് പുറത്തേക്ക് തള്ളി വരിക എന്നിവ ഉണ്ടാകുകയും മുതിർന്ന് കഴിയുമ്പോൾ അത് sleep apnoeaയിലേക്കു എത്തിക്കുകയും ചെയ്യുന്നു. അഡിനോയിഡും ടോൺസിലുകളും വേദനരഹിത, രക്തരഹിത ശസ്ത്രക്രിയയിലൂടെ (coblation technology) നീക്കം ചെയ്യാം. അതിലൂടെ കുട്ടികളുടെ ശ്വസനക്രമം നേരെയാക്കാം.

ഡോ.ഹാനിഷ് ഹനീഫ, ഒ.എസ്.എ& സ്ലീപ്പ് സര്‍ജന്‍, തലശ്ശേരി മിഷന്‍ ആശുപത്രി

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News