പുരുഷൻമാര്‍ അധികം വെയിൽ കൊള്ളേണ്ട; വിശപ്പ് കൂടും

സ്ത്രീകളിൽ ഇത്തരം അവസ്ഥകൾ കാണുന്നില്ല

Update: 2022-07-25 05:48 GMT
Advertising

സാധാരണ വെയിൽ കൊള്ളുമ്പോൾ വിയർക്കുന്നതും ദാഹം കൂടുന്നതും സാധാരണയാണ്. എന്നാൽ പുരുഷൻമാരിൽ വിശപ്പ് കൂടുന്നതിന് സൂര്യപ്രകാശം കാരണമാകുമെന്ന കൗതുകകരമായ കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്.

ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് അൾട്രാവയലറ്റ് രഷ്മികൾ ഉപയോഗിച്ച് പഠനം നടത്തിയത്. മാറുന്ന കാലാവസ്ഥ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പുരുഷ ശരീരശാസ്ത്രത്തെകുറിച്ച് മുൻപ് മനസിലാക്കിയതിനെക്കാൾ കൂടുതൽ പ്രത്യാഘാതങ്ങളാണ് സൂര്യപ്രകാശം അധികമായി ശരീരത്തിലെത്തുമ്പോൾ സംഭവിക്കുന്നതെന്നാണ് കണ്ടെത്തൽ.

അമിതമായി ഭക്ഷണം കഴിക്കുക, ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള ത്വര, തുടങ്ങിയവ പുരുഷൻ മാരിൽ കൂടുന്നു. എന്നാൽ സ്ത്രീകളിൽ ഇത്തരം അവസ്ഥകൾ കാണുന്നില്ലെന്നാണ് റിപ്പോർട്ട്.

മൂന്ന് വർഷത്തിനിടെ 3000 ദമ്പതികളിലാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തിയത്. വേനൽക്കാലമാകുമ്പോൾ പുരുഷൻമാർ സാധാരണ കഴിക്കുന്നതിലും 300 കലോറി അധികമായി കഴിക്കുന്നതായി കണ്ടെത്തി. എന്നാൽ പുതിയ കണ്ടുപിടുത്തത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം വാദപ്രതിവാദങ്ങൾ നടക്കുന്നുണ്ട്.

വിഷപ്പിന് കാരണമാകുന്ന ഹേര്‍മോണാണ് ഗ്രെലിന്‍. സൂര്യപ്രകാശം കൂടുതലായി ഏൽക്കുമ്പോൾ ഉണ്ടാകുന്ന ഡിഎൻഎ തകരാറ് മൂലം ഗ്രെലിന്റെ ഉത്പാദനം വർധിക്കുന്നു. എന്നാൽ സ്ത്രീകളിലെ ഈസ്ട്രജൻ ഹോർമോണിന്റെ സാന്നിധ്യം ഇത് തടയുന്നു. സംഗീതം, പ്രകാശം, തുടങ്ങിയവ ഗ്രെലിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നു.

എലികളിലും മനുഷ്യരിലും ഗ്രെലിൻ എന്ന ഹോർമോണിന്റെ ഉത്പാദനം വർധിക്കുന്നതിന് അൾട്രാവയലറ്റ് കാരണമാകുന്നതായി പഠന റിപ്പോർട്ടിൽ പറയുന്നു. ഇത് പുരുഷൻമാരിലാണ് കൂടുതലായി കാണപ്പെട്ടത്. എലികളിൽ നടത്തിയ പഠനത്തിൽ, അൾട്രാവയലറ്റ് രശ്മികൾക്ക് ഭക്ഷണം തേടുന്നതിനും കഴിക്കുന്നതിനും ശരീരഭാരം വർധിക്കുന്നതിനും കാരണുമാവുന്നതായാണ് കണ്ടെത്തല്‍.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News