ആർത്തവസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആർത്തവ സമയത്ത് നിർജ്ജലീകരണം നടക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്

Update: 2022-10-26 11:08 GMT
Advertising

സ്ത്രീകളുടെ ശാരീരിക ആരോഗ്യത്തിൽ പ്രധാനപ്പെട്ട സമയമാണ് ആർത്തവം. ആർത്തവസമയത്തെ ഭക്ഷണക്രമങ്ങൾ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ സമയത്ത് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ

വെള്ളം കുടിക്കുക

ആർത്തവ സമയത്ത് നിർജ്ജലീകരണം നടക്കുന്നതിനാൽ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്.

ഇരുമ്പിൻറെ അംശമുള്ള ഭക്ഷണം കഴിക്കുക

ശരീരത്തിൽ നിന്നും ധാരാളം രക്തം പോകുന്നതിനാൽ തന്നെ ഇരുമ്പിൻറെ അംശമുള്ള ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഇതിനോടൊപ്പം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അയൺ ആഗിരണം ചെയ്യാൻ സഹായിക്കും

ഒആർഎസ് ലായനി

ശാരീരികമായ തളർച്ച അനുഭവപ്പെടുന്ന സമയമായതിനാൽ തന്നെ ഒആർഎസ് ലായനി പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നല്ലതാണ്

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News