സ്തനാർബുദത്തിന് പിന്നാലെ സ്ത്രീകളിൽ തൈറോയിഡ് കാൻസറും കൂടുന്നു; ശരീരം കാണിച്ചു തരുന്ന സൂചനകൾ

പുരുഷൻമാരെക്കാൾ സത്രീകളിൽ തൈറോയിഡ് കാൻസറിനുള്ള സാധ്യത നാലിരട്ടി കൂടുതലാണ്

Update: 2022-10-11 14:27 GMT

സ്തനാർബുദത്തിന് ശേഷം സ്ത്രീകളിൽ ഏറ്റവും കുടുതല്‍ കണ്ടുവരുന്ന അർബുദമാണ് തൈറോയിഡ് കാൻസർ. പ്രധാനമായും 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് രോഗം കണ്ടുവരുന്നത്. ആഗോളതലത്തിൽ മാത്രമല്ല, ഇന്ത്യയിലും തൈറോയ്ഡ് കാൻസർ വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ വർഷത്തിൽ പത്തുലക്ഷത്തിൽ കുറവ് മാത്രം കണ്ടുവന്നിരുന്ന തൈറോയിഡ് കാൻസർ ഈയിടെയാണ് വർധിച്ചത്. പുരുഷൻമാരെക്കാൾ സത്രീകളിൽ തൈറോയിഡ് കാൻസറിനുള്ള സാധ്യത നാലിരട്ടി കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ശരീരം കാണിച്ചുതരുന്ന സൂചനകൾ

തൈറോയ്ഡ് ഗ്രന്ഥിയിൽ ആരംഭിക്കുന്ന ക്രമരഹിതമായ കോശ വളർച്ചയെയാണ് തൈറോയ്ഡ് കാൻസർ എന്ന് വിളിക്കുന്നത്. ഈ കാൻസറിന്റെ ആദ്യകാല ലക്ഷണങ്ങൾ അപൂർവ്വമായി മാത്രമേ കാണാറുള്ളു. പ്രധാനമായും കണ്ടുവരുന്ന ലക്ഷണം കഴുത്തിലെ മുഴയാണ്.

Advertising
Advertising

കഴുത്തിലുണ്ടാകുന്ന എല്ലാ മുഴയും കാൻസറിന് കാരണമാകുന്നില്ല. ചിലപ്പോൾ ഗോയിറ്റർ എന്നറിയപ്പെടുന്ന സാധാരണയായി കണ്ടുവരുന്ന വീക്കമായിരിക്കാം. ഇത് അയഡിന്റെ അഭാവം മൂലം സംഭവിക്കുന്നതാണ്. രണ്ടാമത്തേത് കഴുത്തിൽ ഉണ്ടാകുന്ന അസാധാരണമായ മുഴയാണ്. ഇത് തൈറോയ്ഡ് ഗ്രന്ഥിയിലെ അസാധാരണമായ വളർച്ച കാരണം ഉണ്ടാകുന്നതാണ്. ഇത് കാൻസറിന് കാരണമാവാനും അല്ലാതിരിക്കാനും സാധ്യതയുണ്ട്. ഇത്തരം മുഴകളിൽ 90 ശതമാനവും കാൻസർ അല്ലാത്തവയാണ് എന്നതാണ് പ്രധാനം. ക്ഷീണം അനുഭവപ്പെടുക, ചർമ്മം, മുടി, നഖങ്ങൾ തുടങ്ങിയിലെ മാറ്റങ്ങൾ എന്നിവ ചില ലക്ഷണങ്ങളായിരിക്കാം.

. വീർത്ത ലിംഫ് നോഡുകൾ

. ശബ്ദത്തിലുണ്ടാകുന്ന മാറ്റങ്ങൾ

. ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ തൈറോയിഡ് കാൻസറിന്റെ പ്രധാന ലക്ഷണങ്ങളാണ്.

ചികിത്സ

കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒരു കാൻസർ വിദഗ്ദനെ സമീപിക്കുക എന്നതാണ് പ്രധാനം. ചിലപ്പോൾ മുഴ നീക്കം ചെയ്യേണ്ടിവരും. മുഴയുടെ വലുപ്പവും എണ്ണവും അനുസരിച്ചാണ് തൈറോയ്ഡ് ഗ്രന്ഥി പകുതിയായോ മുഴുവനായോ നീക്കണമെന്നു തീരുമാനിക്കുന്നത്. പാപ്പില്ലറി, ഫോളിക്ക്യുലാർ ക്യാൻസറുകളിൽ സർജറിക്ക് ശേഷം റേഡിയോ അയോഡിൻ ചികിത്സയും ആവശ്യമായി വന്നേക്കാം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News