സമയനഷ്ടം മാത്രമല്ല; ട്രാഫിക്ക് കുരുക്കിൽപെട്ടാൽ തലച്ചോറിനും പ്രശ്‌നമാണ്

പഠനം പറയുന്നത് പ്രകാരം ഡീസലാണ് പ്രധാന വില്ലൻ

Update: 2023-04-04 16:21 GMT
Advertising

ട്രാഫിക്ക് കുരുക്കില്‍ പെടാത്ത ആളുകളുണ്ടാകുമോ? പൊടിപടലങ്ങൾ, വാഹനങ്ങളിലെ പുക, ശബ്ദ മലിനീകരണം തുടങ്ങി ട്രാഫിക്കിൽ എത്രനേരം കുടുങ്ങിക്കിടക്കുന്നുവോ അത്രയും നേരെ വലിയ കഷ്ടപ്പാടാണ്. സമയനഷ്ടം മാത്രമല്ല എത്ര നേരം ട്രാഫിക്ക് കുരുക്കിൽ പെടുന്നുവോ അത്രത്തോളം നമ്മുടെ തലച്ചോറിനും പ്രശ്‌നമാണെന്നാണ് പുതിയ പഠനം.

ഡീസലാണ് പ്രധാന വില്ലൻ

യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള ഒരു പഠനത്തിൽ ഇക്കാര്യത്തെ കുറിച്ച് വിശദമായി പറയുന്നു. പഠനം പറയുന്നത് പ്രകാരം ഡീസലാണ് പ്രധാന വില്ലൻ. ഡീസലില്‍ നിന്നുള്ള പുക നമ്മുടെ തലച്ചോറിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇത് മണക്കൂറുകളോളം നീണ്ടുനിൽക്കുന്നു. ബുദ്ധി, ചിന്താ ശേഷി തുടങ്ങിയവയെയെല്ലാം ഇത് ബാധിക്കുന്നു. എന്നാൽ ഇത് എത്രത്തോളം തലച്ചോറിനെ ബാധിക്കുമെന്ന് വ്യക്തമല്ല.

ഡിമെൻഷ്യ

അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി പ്രസിദ്ധീകരിച്ച ഗവേഷണപ്രകാരം പി.എം2 എന്ന കണിക നമ്മുടെ ഡിമൻഷ്യ സാധ്യത വർധിപ്പിക്കുന്നതായി കണ്ടെത്തി. വായുവിൽ തങ്ങി നിൽക്കുന്ന മലിന പദാർഥങ്ങളാൽ രൂപപ്പെട്ടതാണ് പിഎം2. ഡിമെൻഷ്യ സ്ഥിരീകരിച്ച ആളുകൾ കൂടുതൽ സമയം ഗതാഗതക്കുരുക്കിൽ പെടുന്നവരാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കണികകൾ നമ്മുടെ ശ്വാസകോശത്തിലെത്തുകയും പിന്നീട് മൂക്ക് വഴി തലച്ചോറിലെത്തുകയുമാണ് ചെയ്യുന്നത്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

. ട്രാഫിക് കുരുക്കിൽ പെട്ടാൽ തലകറക്കമോ തലവേദനയോ നിരന്തരം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണണം.

. ട്രാഫിക് സമയത്തുണ്ടാവുന്ന ശബ്ദങ്ങൾ എല്ലായിപ്പോഴും ചെവിയിൽ മുഴങ്ങുന്നത് പോലെയോ ഇത് കാരണം ഉറക്കക്കുറവ് അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമോ?

ട്രാഫിക് കുരുക്കിൽ പെടുമ്പോൾ നമ്മളെ അസ്വസ്ഥരാക്കുന്ന തരത്തിലുള്ള ശബ്ദങ്ങൾ മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് ബ്രിട്ടീഷ്, ജർമ്മൻ ഗവേഷകരുടെ ഒരു സംഘം റിപ്പോർട്ട് ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ ഉള്ളവരാണെങ്കിൽ അത്തരം അവസ്ഥകൾ വഷളാകാനും ശബ്ദ മലിനീകരണം കാരണമാകും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News