യൂറിക് ആസിഡ് മൂലമുള്ള സന്ധിവേദനയാണോ? ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തി നോക്കൂ...

ശരീരത്തിലെ അനാവശ്യ വസ്തു എന്നാണ് യൂറിക് ആസിഡ് അറിയപ്പെടുന്നത്

Update: 2022-12-19 12:57 GMT

ശരീരത്തിലെ അനാവശ്യ വസ്തു എന്നാണ് യൂറിക് ആസിഡ് അറിയപ്പെടുന്നത്. പ്യൂരിൻ എന്ന കെമിക്കൽ ബ്രേക്ക് ഡൗൺ ചെയ്താണ് യൂറിക് ആസിഡിന്റെ രൂപീകരണം. നാം സ്ഥിരമായി കഴിക്കുന്ന പല ഭക്ഷണ പദാർഥങ്ങളിലും അടങ്ങിയിരിക്കുന്നതാണ് പ്യൂരിൻ എന്നത് കൊണ്ടു തന്നെ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

സാധാരണ ഇവ ശരീരത്തിൽ നിന്നും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുമെങ്കിലും കിഡ്‌നി സംബന്ധമായ അസുഖങ്ങളുണ്ടെങ്കിൽ ഇതിന് മുടക്കം വരും. ഇത് മൂലം യൂറിക് ആസിഡ് ശരീരത്തിൽ തന്നെ തുടരുകയും ഇത് സന്ധിവാതത്തിന് കാരണമാവുകയും ചെയ്യും. സന്ധിവാതത്തിലേക്ക് നയിച്ചില്ലെങ്കിലും യൂറിക് ആസിഡ് ശരീരത്തിൽ വർധിച്ചാൽ ജോയിന്റുകൾക്ക് വേദന ഉണ്ടാകുന്നതായി കണ്ടുവരാറുണ്ട്. തണുപ്പുകാലത്താണ് ഇത് അധികവും ഉണ്ടാകാറ്.

Advertising
Advertising

ഇത്തരം വേദനകൾക്ക് ഭക്ഷണം ക്രമീകരിക്കുന്നതിലൂടെ ഒരു പരിധി വരെ പരിഹാരം കാണാനാകുമെന്നാണ് വിദഗ്ധാഭിപ്രായം.. ഈ ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

1. കൊഴുപ്പ് നീക്കിയ പാൽ, യോഗർട്ട്

2. സീസണൽ പഴങ്ങളും പച്ചക്കറികളും

3. മുട്ട (എത്ര മുട്ട കഴിക്കണമെന്നതിന് ഡോക്ടറുടെ അഭിപ്രായം തേടാം)

4. മത്തി ഒഴികെയുള്ള മീൻ,ചിക്കൻ 

3. ചീര പോലെയുള്ള ഇലക്കറികൾ

4. ഉരുളക്കിഴങ്ങ്

5. ചോറ്,ബ്രെഡ്,പാസ്ത

6. നട്ട്‌സും നട്ട് ബട്ടറും (ഉദാ; പീനട്ട് ബട്ടർ)

7. വെളുത്തുള്ളി

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

1. ബിയർ,വോഡ്ക,വിസ്‌കി പോലുള്ള പാനീയങ്ങൾ

2. റെഡ് മീറ്റ്, പോർക്ക്, ആട്ടിറച്ചി

3. കൊഞ്ച്,ചെമ്മീൻ,കക്ക തുടങ്ങിയ സീ ഫൂഡ്

4. സോഡ, ഐസ്‌ക്രീം, ഫാസ്റ്റ് ഫൂഡ്

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News