സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ കനത്ത മഴ പെയ്തു

മഴയെ തുടർന്ന് തബൂക്കിലെ വിവിധയിടങ്ങളിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. അൽ ഊല-മദീന റോഡ് മഴയെ തുടർന്ന് അടച്ചിട്ടുണ്ട്.

Update: 2021-02-05 02:46 GMT
Advertising

സൗദിയുടെ പടിഞ്ഞാറൻ പ്രവശ്യയിലെ ചില പ്രദേശങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു. മഴയെ തുടർന്ന് തബൂക്കിലെ വിവിധയിടങ്ങളിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. അൽ ഊല-മദീന റോഡ് മഴയെ തുടർന്ന് അടച്ചിട്ടുണ്ട്. യാത്രക്കാർ ഖൈബർ വഴി തിരിഞ്ഞ് പോകണമെന്ന് അധികൃതർ അറിയിച്ചു. അടുത്ത ശനിയാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിറകെ ഇന്നലെ സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽപ്പെട്ട തബൂക്കിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയുണ്ടായി. പലയിടത്തും വെള്ളം ഉയർന്നു.

more to watch...

Full View
Tags:    

Similar News