സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം തുടരുന്നു; ഇന്ന് മാത്രം പത്ത് ഡ്രോൺ ആക്രമണങ്ങൾ
എല്ലാ ആക്രമണങ്ങളും സൗദി സഖ്യസേന പ്രതിരോധിച്ചു. യമനിൽ സൗദി സഖ്യസേനയുടെ സൈനിക നീക്കം ശക്തമായതോടെയാണ് ആക്രമണം തുടരുന്നത്
സൗദിക്ക് നേരെ ഇന്ന് പകൽ മാത്രം ഹൂതികൾ നടത്തിയത് പത്ത് ഡ്രോൺ ആക്രമണങ്ങൾ. എല്ലാ ആക്രമണങ്ങളും സൗദി സഖ്യസേന പ്രതിരോധിച്ചു. യമനിൽ സൗദി സഖ്യസേനയുടെ സൈനിക നീക്കം ശക്തമായതോടെയാണ് ആക്രമണം തുടരുന്നത്.
കഴിഞ്ഞ ഒരുമാസത്തോളമായി നിരവധി ഡ്രോൺ ആക്രമണങ്ങളാണ് യമനിലെ ഹൂതികൾ നടത്തിയത്. ഇന്ന് രാവിലെയുണ്ടായത് അഞ്ച് ഡ്രോൺ ആക്രമണങ്ങളാണ്. എല്ലാം സൗദി സഖ്യസേന പ്രതിരോധിച്ചു.
പിന്നാലെ ഉച്ചക്ക് ശേഷം അഞ്ച് ഡ്രോൺ ആക്രമണങ്ങൾ വീണ്ടുമുണ്ടായി. ഇവയും നിലം തൊടുന്നതിന് മുന്നേ സഖ്യസേന തകർത്തു. ആക്രമണത്തിന് പിന്നാലെ സുരക്ഷയുടെ ഭാഗമായി ചില വിമാനത്താവളങ്ങളിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചത് പുനരാരംഭിച്ചു.
സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോണുകളാണ് ഹൂതികൾ അയക്കുന്നതെന്ന് സഖ്യസേന ചൂണ്ടിക്കാട്ടി. ഇവയിൽ മിസൈലുകളും ഉൾപ്പെടുന്നുണ്ട്. യമനിൽ സൗദി സഖ്യസേന ഹൂതികൾക്കെതിരെ നീക്കം തുടരുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ