ആ പരാമർശം കേട്ട് ഞെട്ടി; രാഹുലിനെതിരെ മോദി

പുതുച്ചേരിയിൽ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

Update: 2021-02-25 08:32 GMT

പുതുച്ചേരി: അധികാരത്തിലെത്തിയാൽ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ പ്രസ്താവനയിൽ ഞെട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2019ൽ തന്റെ സർക്കാർ അത്തരത്തിലൊരു മന്ത്രാലയത്തിന് രൂപം നൽകിയിട്ടുണ്ടെന്നും മോദി പറഞ്ഞു. പുതുച്ചേരിൽ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഫിഷറീസ് മന്ത്രാലയം ആരംഭിക്കുമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു കേട്ട് ഞാൻ സ്തബ്ധനായി. അങ്ങനെയൊരു മന്ത്രാലയം നിലവിലുണ്ട്. 2019ലാണ് എൻഡിഎ സർക്കാർ ഫിഷറീസ് മന്ത്രാലയം സ്ഥാപിച്ചത്' - മോദി പറഞ്ഞു.

Advertising
Advertising

ബ്രിട്ടീഷ് ഗവൺമെന്റിനോടാണ് മോദി പ്രതിപക്ഷത്തെ ഉപമിച്ചത്. 'വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കൊളോണിയൽ ഭരണകൂടം ചെയ്തിരുന്നത്. വിഭജിച്ച്, നുണപറഞ്ഞ് ഭരിക്കുക എന്നതാണ് കോൺഗ്രസിന്റെ തന്ത്രം. പ്രദേശങ്ങളെയും സമുദായങ്ങളെയും തമ്മിലടിപ്പിക്കുകയാണ് അവരുടെ നേതാക്കൾ' - പ്രധാനമന്ത്രി ആരോപിച്ചു.

കൊല്ലത്ത് മത്സ്യത്തൊഴിലാളികളുമായി സംവദിക്കവെയാണ് കേന്ദ്രത്തിൽ ഫിഷറീസ് മന്ത്രാലയം വേണമെന്ന് രാഹുൽ പറഞ്ഞിരുന്നത്. അങ്ങനെയൊരു മന്ത്രാലയം ഉണ്ടെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ഗിരിരാജ് സിങ് തിരിച്ചടിച്ചിരുന്നു.

Tags:    

Similar News