''താലിബാന്‍ നേതാക്കളുമായി കേന്ദ്ര മന്ത്രിയുടെ കൂടിക്കാഴ്ച്ച'': വിദേശകാര്യ മന്ത്രാലയത്തിന് പറയാനുള്ളത്...

വിദേശകാര്യമന്ത്രി താലിബാനുമായി കൂടിക്കാഴ്ച്ച നടത്തിയ കാര്യം അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സാമി യൂസഫ്സായി ആണ് ട്വിറ്ററിലൂടെ അറിയിച്ചത്

Update: 2021-07-02 13:54 GMT
Editor : ijas

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതായ വാര്‍ത്തകള്‍ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജവും നികൃഷ്ടവുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ജൂണില്‍ ഒരാഴ്ച്ചക്കിടെ രണ്ട് തവണ മന്ത്രി എസ് ജയശങ്കര്‍ ഖത്തര്‍ സന്ദര്‍ശിച്ചതായും ഇതിനിടെ ദോഹയില്‍ വെച്ച് താലിബാന്‍ രാഷ്ട്രീയ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തിയതായുമാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. സന്ദര്‍ശനം രഹസ്യമായിരുന്നെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Advertising
Advertising

വിദേശകാര്യമന്ത്രി താലിബാനുമായി കൂടിക്കാഴ്ച്ച നടത്തിയ കാര്യം അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സാമി യൂസഫ്സായി ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. അഫ്ഗാന്‍-താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് സാമി യൂസഫ്സായി വാര്‍ത്ത പങ്കുവെച്ചത്. താലിബാന്‍ നേതാക്കളായ മുല്ല ബറാദാര്‍, ഖൈറുല്ലാഹ്, ശൈഖ് ദിലാവര്‍ എന്നിവരുമായി മന്ത്രി ജയശങ്കര്‍ ചര്‍ച്ച നടത്തിയതായാണ് വാര്‍ത്ത. ഭാവിയില്‍ പാകിസ്താന് പറയുന്ന നിലക്കായിരിക്കില്ല ഇന്ത്യയുമായുള്ള താലിബാന്‍റെ ബന്ധമെന്നും താലിബാനെ ഉദ്ധരിച്ച് സാമി യൂസഫ്സായി ട്വീറ്റ് ചെയ്തു. ഈ വാര്‍ത്തയാണ് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം നിഷേധിച്ച് കൊണ്ട് രംഗത്തുവന്നിരിക്കുന്നത്.

Tags:    

Editor - ijas

contributor

Similar News