യു.പിയില്‍ 10 വയസുകാരന്‍ 12 കാരനായ അയല്‍വാസിയുടെ തലയില്‍ വെടിവെച്ചു

കുട്ടികള്‍ വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് സംഭവമെന്ന് വെടിയേറ്റ കുട്ടിയുടെ പിതാവ് അഭയ് ദ്വിവേദി പറഞ്ഞു. കളിക്കിടെ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ചെറിയ കുട്ടി പിതാവിന്റെ എയര്‍ ഗണ്‍ ഉപയോഗിച്ച് മകന്റെ തലയില്‍ വെടിവെക്കുകയായിരുന്നു.

Update: 2021-08-09 14:40 GMT

ഉത്തര്‍പ്രദേശില്‍ 10 വയസുകാരന്‍ 12 കാരനായ അയല്‍വാസിയുടെ തലയില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. ഹര്‍ദോയി ജില്ലയിലാണ് സംഭവം. വെടിയേറ്റ കുട്ടിയുടെ ജന്‍മദിനത്തിന്റെ തലേന്നാണ് സംഭവം നടന്നത്. ലക്‌നൗവിലെ അപ്പോളോ ആശുപത്രിയിലെ ശസ്ത്രക്രിയക്ക് ശേഷം കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പക്ഷാഘാതം കാരണം കുട്ടിയുടെ ഒരു വശം തളര്‍ന്നതായി പൊലീസ് പറഞ്ഞു.

കുട്ടികള്‍ വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിലാണ് സംഭവമെന്ന് വെടിയേറ്റ കുട്ടിയുടെ പിതാവ് അഭയ് ദ്വിവേദി പറഞ്ഞു. കളിക്കിടെ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ചെറിയ കുട്ടി പിതാവിന്റെ എയര്‍ ഗണ്‍ ഉപയോഗിച്ച് മകന്റെ തലയില്‍ വെടിവെക്കുകയായിരുന്നു. ശബ്ദം കേട്ടി ടെറസിലേക്ക് എത്തിയപ്പോള്‍ മകന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടര്‍മാര്‍ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് അഭയ് ദ്വിവേദി പറഞ്ഞു. വെടിവെച്ച ബാലനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായും സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബാലാവകാശ കമ്മീഷനെ സമീപിച്ചതായും ദ്വിവേദി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News