രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി

യുപി ശ്രാവസ്തിയിലെ ബാലാപൂർ മേഖലയിലാണ് സംഭവം

Update: 2024-04-18 02:48 GMT

പ്രതീകാത്മക ചിത്രം

ലഖ്നൗ: രണ്ടു രൂപയുടെ ബിസ്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് പത്തുവയസുകാരനെ രാത്രി മുഴുവന്‍ കെട്ടിയിട്ട് തല്ലി. കുട്ടി തൻ്റെ കടയിൽ നിന്ന് പണം നൽകാതെ ബിസ്‌ക്കറ്റ് കഴിച്ചുവെന്നറിഞ്ഞ കടയുടമ, കുട്ടിയുടെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. യുപി ശ്രാവസ്തിയിലെ ബാലാപൂർ മേഖലയിലാണ് സംഭവം.

കടയുടമയും മൂന്നുപേരും ചേര്‍ന്ന് കുട്ടിയെ മര്‍ദിക്കുമ്പോള്‍ മറ്റുള്ളവര്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. കുട്ടിയെ തല്ലുന്നതില്‍ നിന്നും ആരും തടഞ്ഞില്ല. സംഭവത്തിൻ്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് കടയുടമ ബാബുറാമിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തൂണില്‍ കെട്ടിയിട്ടാണ് കുട്ടിയെ തല്ലിയത്. വിശപ്പും വേദനയും സഹിക്കവയ്യാതെ രാത്രി മുഴുവന്‍ നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. കുട്ടിയെ അഴിച്ചുവിടാനും ആരും തയ്യാറായില്ല.തുടര്‍ന്ന് കുട്ടി എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു.

മർദനമേറ്റ 10 വയസുകാരനെയും പൊലീസ് തിരയുന്നുണ്ട്. കുട്ടിയെ കണ്ടെത്താനായിട്ടില്ല. കടയുടമയെ പൊലീസ് ചോദ്യം ചെയ്യുകയും കഠിനമായ ശിക്ഷ നൽകുകയും ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News