സുക്മ മാവോയിസ്റ്റ് ആക്രമണ കേസ്: 121 ആദിവാസികളെ വെറുതെവിട്ടു

ദന്തെവാഡയിലെ എൻ.ഐ.എ കോടതിയുടേതാണ് വിധി

Update: 2022-07-17 05:09 GMT

റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട കേസിൽ പ്രതിചേർത്ത 121 ആദിവാസികളെ കോടതി വെറുതെ വിട്ടു. ദന്തെവാഡയിലെ എൻ.ഐ.എ കോടതിയുടേതാണ് വിധി. കേസിൽ ആദിവാസികളുടെ പങ്ക് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

2017 ഏപ്രില്‍ 24നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സി.ആര്‍.പി.എഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ ഇന്‍സ്പെക്ടര്‍ റാങ്കിലെ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 25 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങള്‍ സൂക്ഷിക്കാനും ഒളിപ്പിക്കാനും മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കി എന്ന കുറ്റം ചുമത്തിയാണ് 121 ആദിവാസികള്‍ക്കെതിരെ കേസെടുത്തത്. യു.എ.പി.എ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ആദിവാസികൾക്കെതിരെ ചുമത്തിയിരുന്നത്.

Advertising
Advertising

എന്നാല്‍ ആദിവാസികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. ആദിവാസികള്‍ കുറ്റകൃത്യത്തില്‍ പങ്കെടുത്തതിന് തെളിവുകളില്ല. സാക്ഷിമൊഴികളുമില്ല. ഈ സാഹചര്യത്തിലാണ് 121 പേരെ കുറ്റവിമുക്തരാക്കിയത്. കേസില്‍ മാവോയിസ്റ്റുകളെ ഇതുവരെ പിടികൂടാനായിട്ടുമില്ല.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News