'ഞാൻ ദൈവത്തെ സേവിക്കാൻ പോകുന്നു': കത്തെഴുതിവച്ച ശേഷം 13 കാരൻ വീട് വിട്ടു

കുട്ടിയെഴുതിയതെന്ന് സംശയിക്കുന്ന കത്ത് കണ്ടെത്തി

Update: 2025-11-25 07:54 GMT

ബോപ്പാൽ: താൻ ദൈവത്തെ സേവിക്കാൻ പോകുന്നവെന്ന് കത്ത് എഴുതിവച്ച ശേഷം 13 വയസ്സുള്ള ആൺകുട്ടി വീട് വിട്ടിറങ്ങിയതായി പരാതി. മധ്യപ്രദേശിലെ ഷാഹ്‌ഡോൾ ജില്ലയിൽ സൊഹാഗ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 13 വയസ്സുകാരനെ വീട്ടിൽ നിന്ന് കാണാതായത്. കട്ടിലിനരികിൽ കുട്ടിയെഴുതിയതെന്ന് സംശയിക്കുന്ന കത്ത് കണ്ടെത്തി.

താൻ തപസുചെയ്യാൻ വീട് വിടുകയാണ്. ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക എന്നിങ്ങനെയാണ് കത്തിൽ എഴുതിയിരിക്കുന്നത്. പുലർച്ചെ 12 നും 1 നും ഇടയിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായാണ് വീട്ടുകാർ പറയുന്നത്.

ബൻഗംഗ പ്രദേശത്തും സമീപത്തെ ഗ്രാമങ്ങളിലും ബന്ധുക്കളുടെ വീടുകളിലും കുടുംബം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല. പിന്നീടാണ് പിതാവ് സൊഹാഗ്പൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 137(2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചു. കുട്ടിയെ കണ്ടുകിട്ടുന്നവർ ഉടൻ അറിയിക്കണമെന്ന് കുട്ടിയുടെ പിതാവിൻ്റെ ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു.

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News