ബിഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം; 17 മരണം

ദിവസങ്ങൾക്കുമുൻപാണ് ബിഹാറിലെ ഗോപാൽഗഞ്ചിലും ഭഗൽപൂരിലുമായി 16 പേർ മരിച്ചത്

Update: 2022-03-20 09:32 GMT
Editor : Shaheer | By : Web Desk

ബിഹാറിനെ ഞെട്ടിച്ച് വീണ്ടും വിഷമദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച് ബിഹാറിലെ വിവിധ ജില്ലകളിലായി 17 പേർ മരിച്ചു.

മധേപുര, ബങ്ക, ഭഗൽപൂർ, മുരളിഗഞ്ച് ജില്ലകളിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മധേപുരയിൽ മൂന്നുപേരും ബങ്കയിൽ ഒൻപതുപേരും ഭഗൽപൂരിൽ നാലുപേരും മുരളിഗഞ്ചിൽ ഒരാളുമാണ് മരിച്ചത്. ബിഹാറിൽ വ്യാജമദ്യം കഴിച്ച് 16 പേർ മരിച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് സംസ്ഥാനത്ത് വീണ്ടും മറ്റൊരു വിഷമദ്യ ദുരന്തം റിപ്പോർട്ട് ചെയ്യുന്നത്.

ഭഗൽപൂരിലും ഗോപാൽഗഞ്ചിലുമായിരുന്നു കഴിഞ്ഞയാഴ്ച വിഷമദ്യ ദുരന്തമുണ്ടായത്. ഗോപാൽഗഞ്ചിൽ പത്തും ഭഗൽപൂരിൽ ആറും പേരാണ് വ്യാജമദ്യം കഴിഞ്ഞ് മരിച്ചത്. സബാപൂർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും മരിച്ച കൂട്ടത്തിലുണ്ടായിരുന്നു.

Summary: 17 dead after consuming spurious liquor in Bihar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News