പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു; പതിനേഴുകാരന്‍ അറസ്റ്റിൽ

പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന കാര്യം ഡോക്ടർമാർ അറിയുന്നത്

Update: 2023-06-01 06:23 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് സംഭവം. പെൺകുട്ടി ഏഴുമാസം ഗർഭിണിയായിരുന്നു. ഗര്‍ഭകാല പരിശോധനക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന കാര്യം ഡോക്ടർമാർ അറിയുന്നത്. ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിൽ എത്തിയ പൊലീസ്അന്വേഷിച്ചപ്പോഴാണ് പെൺകുട്ടിയുടെ കൂടെ വന്ന ഭർത്താവിന് 17 വയസാണെന്ന് കണ്ടെത്തിയത്. പെൺകുട്ടി ബംഗാൾ സ്വദേശിയാണ്.  ബന്ധുകൂടിയായ പതിനേഴുകാരനുമായി 2022 ആഗസ്റ്റ് 25 ന് പശ്ചിമബംഗാളിൽവെച്ച് നിക്കാഹ് നടത്തിയിരുന്നതായും പൊലീസ് പറയുന്നു. ജനുവരിയിലാണ് ഇരുവരും ഡൽഹിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്.

ആണ്‍കുട്ടിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കൗൺസിലിങ്ങിനും വൈദ്യപരിശോധനയ്ക്കും ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ആൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് (ജെജെബി) മുമ്പാകെ ഹാജരാക്കി വിട്ടയച്ചു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News