യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; 17കാരന് ഗോശാല വൃത്തിയാക്കൽ ശിക്ഷ

കുട്ടിയിൽ സാമൂഹിക സേവനബോധം വളര്‍ത്താനും സ്വയം തിരുത്താനും ശിക്ഷ അവസരമൊരുക്കുമെന്ന് ജഡ്ജി

Update: 2022-05-27 03:49 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചതിന് 17കാരന് ഗോശാല വൃത്തിയാക്കാൻ ശിക്ഷ വിധിച്ച് അധികൃതർ. യോഗിയെ അധിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചെന്ന് കാണിച്ചാണ് നടപടി. ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങള്‍ അടങ്ങുന്ന ബെഞ്ചാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ജനുവരി 18നാണ് കേസിനാസ്പദമായ ചിത്രം കുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. യോഗിയുടെ ചിത്രം എഡിറ്റ് ചെയ്തായിരുന്നു പോസ്റ്റ്. ഇതിനെതിരെ പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് 17കാരനെ അറസ്റ്റ് ചെയ്തു. കുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ശിക്ഷയായി 15 ദിവസം ഗോശാലയും പൊതുസ്ഥലവും വൃത്തിയാക്കണമെന്ന് ജഡ്ജി അഞ്ചൽ അധാനയും ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ അരവിന്ദ് ഗുപ്ത, പ്രമീള ഗുപ്ത എന്നിവർ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. 10,000 പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഈ തുക കുട്ടിയുടെ രക്ഷിതാക്കൾ ട്രഷറിയിൽ അടയ്ക്കണം. സാമൂഹിക സേവനബോധം സൃഷ്ടിക്കാനും സ്വയം തിരുത്താനും ഇത് കുട്ടിക്ക് അവസരമൊരുക്കുമെന്നും ജഡ്ജി പറഞ്ഞു.

Summary: Minor boy asked to clean cow shelter, public place for posting edited image of Yogi Adityanath

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News