ഡൽഹിയിൽ ഹുക്ക ബാറിൽ തലയ്ക്ക് വെടിയേറ്റ് 17കാരൻ കൊല്ലപ്പെട്ടു

എന്താണ് വഴക്കിനും വെടിവെപ്പിനും കാരണമായതെന്ന് അറിയില്ലെന്ന് പൊലീസ് പറയുന്നു.

Update: 2023-05-07 06:35 GMT

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഹുക്ക ബാറിൽ തലയ്ക്ക് വെടിയേറ്റ് 17കാരൻ കൊല്ലപ്പെട്ടു. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ ഗോവിന്ദ്പുരിയിലെ ഹുക്ക ബാറിലാണ് സംഭവം. കുനാൽ എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

രാഹുൽ എന്ന മറ്റൊരു കൗമാരക്കാരന് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം 3.15നാണ് പിഎസ് കൽക്കാജിയിൽ നടന്ന വെടിവെപ്പിനെക്കുറിച്ച് വിവരം ലഭിച്ചതെന്നും 7-8 ആൺകുട്ടികളാണ് ബാറിൽ‌ ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

വിവരം ലഭിച്ചതിനു പിന്നാലെ പൊലീസ് സംഘം സംഭവ‌സ്ഥലത്ത് എത്തി. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഒരു ഹുക്ക ബാർ രഹസ്യമായി നടത്തുന്നതാണ് കാണാനായത്. ഏപ്രിൽ ഒന്നിന് ഔദ്യോ​ഗികമായി അടച്ച ബാറാണ് രഹസ്യമായി പ്രവർത്തിച്ചിരുന്നതെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ‍ വ്യക്തമാക്കി.

അതേസമയം, എന്താണ് വഴക്കിനും വെടിവെപ്പിനും കാരണമായതെന്ന് അറിയില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News