കശ്മീരില്‍ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി രണ്ട് സൈനികർ കൊല്ലപ്പെട്ടു

ഞായറാഴ്ച രാത്രി പൂഞ്ചിലെ മെന്ദർ സെക്ടറിലാണ് സംഭവം

Update: 2022-07-18 07:59 GMT
Editor : ലിസി. പി | By : Web Desk

ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് സൈനിക ക്യാപ്റ്റനും ജൂനിയർ കമ്മീഷൻഡ് ഓഫിസറും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ക്യാപ്റ്റൻ ആനന്ദ്, ജെസിഒ നായിബ് സുബേദാർ ഭഗവാൻ സിങ് എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി പൂഞ്ചിലെ മെന്ദർ സെക്ടറിലാണ് സംഭവം. ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് പിആർഒ ജമ്മു ലെഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.  ഇരുവരെയും ഉടൻ തന്നെ ഹെലികോപ്റ്ററിൽ ഉധംപൂരിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻരക്ഷിക്കാനായില്ല.

Advertising
Advertising

ക്യാപ്റ്റൻ ആനന്ദ് ബീഹാറിലെ ഭഗൽപൂർ ജില്ലയിലെ ചമ്പ നഗർ സ്വദേശിയാണ്. ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പോഖർ ഭിട്ട സ്വദേശിയാണ് സുബേദാർ ഭഗവാൻ സിംഗ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News